ജയസൂര്യയും ഭാര്യ സരിതയും 18-ന്റെ നിറവിൽ ; ആശംസകളുമായി മലയാള സിനിമ ലോകം.!!
മലയാളികളുടെ പ്രിയ നടൻ ജയസൂര്യയും ഭാര്യ സരിതയും കഴിഞ്ഞ ദിവസം (ജനുവരി 25) തങ്ങളുടെ പതിനെട്ടാം വിവാഹവാർഷികം ആഘോഷിച്ചു. തന്റെ ദീർഘകാല കാമുകിയായിരുന്ന സരിതയെ 2004 ജനുവരി 25-നാണ് ജയസൂര്യ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് അദ്വയ്ത്, വേദ എന്നീ രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളുമൊത്തുള്ള വിവാഹവാർഷിക ആഘോഷത്തിൽ നിന്നുള്ള ചില മനോഹര നിമിഷങ്ങൾ പകർത്തി, ആരാധകർക്കായി ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ
ആ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഭാര്യ സരിതയ്ക്കൊപ്പം പ്രണയം പങ്കിടുന്ന ഏതാനും ക്ലിക്കുകളാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കുട്ടികൾക്കൊപ്പം മുഴുവൻ കുടുംബമായി നിൽക്കുന്നതും, ഇരുവരും ചുംബിക്കുന്നതും, കേക്ക് മുറിക്കുന്നതും എല്ലാം ചിത്രങ്ങളിൽ കാണാം. “18 വർഷത്തെ കൂട്ടുകെട്ട്, ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം” എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമ മേഘലയിൽ നിന്നുള്ള നിരവധി പേർ ഇരുവർക്കും ആശംസകളുമായി