ഹൃദയം വെറുമൊരു ചിത്രം മാത്രമല്ല, കുടുംബം കൂടിയാണ് മനോഹരമായ ചിത്രം പങ്ക് വച്ച് വിശാഖ് സുബ്രമണ്യം.!!
കുറെ നാളുകൾക്ക് ശേഷം മലയാളികൾ ഒന്നാകെ നെഞ്ചിലേറ്റിയ മനോഹരമായ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ മാജിക്കിൽ പിറന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ചേർന്ന് മനോഹരമാക്കിയ ഹൃദയം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവിന്റെ ഒരു ഇൻസ്റ്റ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിച്ചത്. ‘ഹൃദയം’ കുടുംബം ഒരുമിച്ച് കൂടിയ ചിത്രമാണ് വിശാഖ് സുബ്രഹ്മണ്യം പങ്ക് വച്ചത്. ഒട്ടനവധി ആരാധകരാണ് ചിത്രത്തിന് മറുപടിയുമായി എത്തിയത്. ഇതേ ടീം വീണ്ടും ഒന്നിക്കണമെന്ന് ഒരു ആരാധകൻ കമെന്റിൽ കുറിച്ചു. ആ ചിത്രത്തിൽ സംവിധായകന്റെ റോൾ മാത്രം പോരാ,