How to make Easy coconut fish curry recipeനല്ല ടേസ്റ്റ് ഉള്ള മീൻ കറി കഴിച്ചിട്ടുണ്ടോ.?? എന്നാൽ ടേസ്റ്റിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ലാത്ത ഒന്നാണ് പച്ച തേങ്ങ അരച്ച മീൻ കറി. തനി നാടൻ മീൻ കറി!!..വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ നാടൻ തേങ്ങ അരച്ച മീൻകറി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. തേങ്ങാ അരച്ച മീൻ കറി ഒരുതവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ..
- മീൻ
- അര മുറി തേങ്ങ ചിരവിയത്
- ചെറിയ ഉള്ളി
- തക്കാളി : 3 എണ്ണം
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- മഞ്ഞൾ പൊടി : 1/4 ടീസ്പൂൺ
- മുളക് പൊടി : 1/2 ടീസ്പൂൺ
- മല്ലിപ്പൊടി : 1ടീസ്പൂൺ
മീൻ കറി തയ്യാറാക്കാൻ ആദ്യം ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും ഇട്ട് നന്നായി മൂപ്പിച്ചെടുക്കുക. ഇത് നന്നായി മൂത്ത് വരുമ്പോൾ 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 4 ടീസ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് ചെറു തീയിൽ നന്നായി ഇളക്കി കൊണ്ട് വഴറ്റി എടുക്കുക.ഇതിലേക്ക് അര മുറി തേങ്ങ ചിരവിയതും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ ഉള്ളിയും ചേർത്ത്
നന്നായി അരച്ചെടുക്കുക. ശേഷം ഒരു ചട്ടി ചൂടാവാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 1 ടീസ്പൂൺ കടുക്, 1/2 ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് കൊടുക്കുക.ഇതെല്ലാം പൊട്ടി വരുമ്പോൾ കുറച്ച് കറിവേപ്പില കൂടെ ചേർത്ത് ശേഷം പച്ചമുളക്, തക്കാളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി വഴറ്റുക.ശേഷം പുള്ളികുതിർത്തുവെച്ച വെള്ളം ഒഴിച്ച് തിളക്കുമ്പോൾ 1 ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് ഇളക്കി അടച്ചു വെച്ച് 2-3 മിനിറ്റ് മീഡിയം തീയിൽ വെച്ച് തിളപ്പിക്കുക.
ശേഷം അരച്ചുവെച്ച തേങ്ങ ചേർത്ത് മിക്സിയുടെ ജാർ കഴുകിയ വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത്നന്നായി ഇളക്കി 5 മിനിറ്റ് അടച്ചു വെച്ച് തിളപ്പിക്കുക.ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ശേഷം കറിവേപ്പിലയും ചേർത്ത് ചെറുതായി ഇളക്കി തീ ഓഫ് ചെയ്യുക. തീ ഓഫ് ചെയ്തതിന് ശേഷം ചൂടാറാൻ വേണ്ടി അടച്ചു വെക്കുക. ഈ സമയം കറി നന്നായി കുറുകി വന്നിട്ടുണ്ടാവും. ശേഷം ഊണിന്റെ കൂടെ സെർവ് ചെയ്യുക.How to make Easy coconut fish curry recipe