തണുപ്പുകാല രോഗങ്ങളെ നേരിടാം തേനിലൂടെ

വളരെ ഔഷധ പ്രാധാന്യമുള്ള ഒരു അല്‍ഭുത മരുന്നാണ് തേന്‍. അനവധി രോഗങ്ങള്‍ക്കുള്ള ശമനം തേനിലുണ്ടെന്ന് ആധുനിക ശാസ്ത്രം പോലും പറയുന്നു. പഞ്ചസാരയ്ക്കും മറ്റു മധുരങ്ങള്‍ക്കും പകരം തേനുപയോഗിച്ചാല്‍ അവയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ഊര്‍ജ്ജം ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും തേന്‍ സഹായിക്കും.

തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങളകറ്റാന്‍ ദിവസത്തില്‍ രണ്ടേ രണ്ട് സ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തേൻ ഉപയോഗിച്ച് തൊണ്ടവേദനയെ വേഗത്തിലും എളുപ്പത്തിലും തടയാനും ചികിത്സിക്കാനും നിങ്ങൾക്ക് കഴിയും. രണ്ടു സ്‌പൂൺ ശുദ്ധമായ തേൻ കഴിക്കുകയോ അല്ലെങ്കിൽ ഒരു കപ്പ് ബ്ലാക്ക് ടീയിൽ കലർത്തി കഴിക്കുകയോ ചെയ്യുക.

ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ തേൻ ശൈത്യകാലത്തെ പല രോഗങ്ങൾക്കും പരിഹാരമാണ്. വരണ്ട ചർമത്തിൽനിന്നും വരണ്ട ചുണ്ടുകളിൽ നിന്നും തേൻ സംരക്ഷണമേകും. ശൈത്യകാലത്ത് ചർമം വരണ്ടതാകുമ്പോൾ വെളിച്ചെണ്ണ, ലാനോലിൻ, വിറ്റാമിൻ ഇ എന്നിവയ്‌ക്കൊപ്പം പ്രധാന ചേരുവയായി തേൻ ചേർത്ത് വീട്ടിൽ ലോഷനും ലിപ് ബാമും തയാറാക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.