അയർലൻഡിൽ തിളങ്ങി ഹണി റോസ്;ഹണി റോസിനൊപ്പം സെൽഫിയുമായി അയർലാൻഡ് മന്ത്രിയും!! വിഡിയോ വൈറൽ!!|Honey Rose At Ireland viral malayalam

Honey Rose At Ireland viral malayalamമണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ നിറഞ്ഞുനിൽക്കുന്ന ഗ്ലാമർ സുന്ദരിയാണ് ഹണി റോസ്. വളരെ പെട്ടെന്ന് തന്നെ താരം തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുകയും ചെയ്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം അടക്കം ഇന്ന് കൈനിറയെ അവസരങ്ങളാണ് താരത്തിന്. കഴിഞ്ഞ കുറച്ചുനാളുകളായി മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം മറ്റ് ഭാഷകളിൽ നിറഞ്ഞാടുന്നുണ്ട്.

ഇപ്പോൾ താരം അയർലൻഡിൽ ഒരു സംഘടന നടത്തിയ മെഗാമേള ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് മാധ്യമങ്ങളിലെ വാർത്ത.ഡബ്ലിൻ വിമാനത്താവളത്തിന് അടുത്തുള്ള ആൽഫ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി അരങ്ങേറിയത്. താരത്തോടൊപ്പം താരത്തിന്റെ കുടുംബവും അയർലണ്ടിലേക്ക് പോയിരുന്നു. ആദ്യമായി അയർലൻഡിൽ എത്തിയ താരത്തെ കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. ഏതാണ്ട് 4000ത്തിലധികം ആളുകളാണ് ഉദ്ഘാടന ചടങ്ങ് കാണാനായി ഗ്രൗണ്ടിലേക്ക് എത്തിയത്.

Honey Rose At Ireland viral

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അയർലൻഡ് ഗതാഗത മന്ത്രിക്കൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ സെൽഫി ചിത്രത്തിന് പുറമേ പരിപാടിയിൽ ഹണി സംസാരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്അയർലൻഡിൽ ഇത്ര മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മലയാളികൾ ഇല്ലാത്ത ഒരു സ്ഥലം ഇല്ലെന്നാണ് ഹണിയുടെ മറുപടി. ഇവിടെ വന്ന് പുറത്തിറങ്ങിയപ്പോൾ ആദ്യം കണ്ടത് മലയാളികളെ ആണെന്നും നാട്ടിൽ പോലും ഇത്ര സ്നേഹം ഉള്ള ആളുകൾ ഇല്ലെന്നും ഹണി പറയുകയുണ്ടായി.

സാരിയിൽ അതീവ സുന്ദരിയായാണ് ഹണി ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. അഭിനയത്തേക്കാൾ ഉപരി തന്റെ ആറ്റിറ്റ്യൂടും ഡ്രസ്സിംഗ് ഫാഷൻ സ്റ്റൈലുകൾ കൊണ്ടുമാണ് ഹണി പലപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തിയിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഉദ്ഘാടന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരുപക്ഷേ മലയാള സിനിമയിൽ നിന്ന് വിദേശ രാജ്യത്ത് ഉദ്ഘാടനത്തിൽ എത്തിയ ആദ്യത്തെ നടിമാരിൽ ഒരാളും ഹണി തന്നെയാകും.Honey Rose At Ireland viral malayalam