ചെമ്പരത്തി പൂവിനു ഇത്രെയും ഉപയോഗങ്ങൾ ഉണ്ടെന്നു അറിയാമോ?

നാട്ടിൻ പുറങ്ങളിൽ പഴയ കാലത്ത് പറമ്പുകളുടെ അതിർത്തി കാത്തു സൂക്ഷിച്ചിരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. പൂജകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.

ഇതിൽ കടുത്ത പച്ച നിറമുള്ള ഇലകളും അഞ്ചിതൾ പൂക്കളുമുള്ള ചെമ്പരത്തിയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. ചെമ്പരത്തിക്ക് രോഗ-കീടബാധ കുറവാണ്. ചെമ്പരത്തി ഇലകൾ താളി ഉണ്ടാക്കി തലയിൽ തേക്കുന്നത് താരൻ അകറ്റാൻ സഹായിക്കും. പൂക്കൾ കൊണ്ട് എണ്ണ ഉണ്ടാക്കുവാനും സോസ്, സ്‌ക്വാഷ് കൂടാതെ മറ്റു പലഹാരങ്ങൾക്ക് നിറം കൊടുക്കാനും ഉപയോഗിക്കാം.

കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.

ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്‍റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.