സോയാബീൻ കഴിക്കും മുൻപ് അറിയാൻ

നിലക്കടല കഴിഞ്ഞാൽ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. കേരളത്തിൽ സോയാബീൻസ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. സാധാ പയര്‍ പോലെ മണ്ണിലെ നൈട്രജന്‍ അളവു കൂട്ടാന്‍ ഈ വിളക്കും കഴിയും. കൂടുതല്‍ മണല്‍ കലര്‍ന്നതും അംമ്ലഗുണമുള്ളതുമായ മണ്ണില്‍ ഇത് കൃഷി ചെയ്യാവുന്നതാണ്.

പാലിനുവേണ്ടിയും മാംസത്തിന്റെ നേർപകർപ്പായും നാം ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് സോയാബീൻ. സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളുമാണ്.

സോയാബീനിന്റെ സംസ്കാരിച്ചെടുത്ത ഉത്പന്നങ്ങളാണ് സോയചങ്ക്സ് , സോയാപാൽ, സോയപ്പൊടി , സോയസോസ് , സോയഎണ്ണ എന്നിവ. എണ്ണ വേർതിരിച്ചെടുത്ത സോയയിൽ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉൽപാദിപ്പിക്കുന്നത്. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയിൽ മാംസത്തിലുള്ളത്രയും പ്രോട്ടീൻ ഉണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.