പച്ച ആപ്പിൾ കഴിച്ചാലുണ്ട് ഗുണം

ദിവസം ഓരോ ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തും എന്നൊരു ചൊല്ലുണ്ടല്ലോ. പോഷകസമൃദ്ധമായ പഴമാണ് പച്ച ആപ്പിൾ. ഫ്‌ളവനോയ്ഡുകള്‍, വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. ദഹനത്തിന് ഏറെ സഹായിക്കുന്നതിനും, രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിര്‍ത്തുന്നതിനും, വിശപ്പുണ്ടാകുന്നതിനും ഉത്തമമാണ് ഈ പഴം.

പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. രക്​തചംക്രമണം വർധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്​.

പോഷകസമൃദ്ധമാണ് പച്ച ആപ്പിൾ., മറ്റ് ആപ്പിള്‍ ഇനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നതും അങ്ങനെതന്നെ. ഫ്‌ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. പച്ച ആപ്പിൾ കാൽസ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്​. എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ പച്ച ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വഴി ആരോഗ്യം നിറഞ്ഞ തിളക്കമുള്ള ചര്‍മ്മവും സ്വന്തമാക്കാം. പച്ച ആപ്പിളിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന തകരാറുകള്‍ തടയുകയും കാന്‍സര്‍ ബാധക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.