സൗഹൃദം പുതുക്കി ഭാവനയും, സംയുക്ത വർമ്മയും, ഗീതു മോഹൻദാസും; ചിത്രം പങ്കുവെച്ച് ഗീതു മോഹൻദാസ്.!!

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നായികമാരുടെ പട്ടികയിൽ ഇടം പിടിച്ച നായികമാരാണ് സംയുക്ത വർമ, ഭാവന, ഗീതു മോഹൻദാസ് എന്നിവർ. മൂവരും ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വിശേഷങ്ങൾ അറിയാനും, ചിത്രങ്ങൾ കാണാനും മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. സംയുക്തയും, ഭാവനയും, ഗീതു മോഹൻദാസും, മഞ്ജു വര്യരും, പൂർണ്ണിമ ഇന്ദ്രജിത്തും തമ്മിലുള്ള അടുത്ത

സൗഹൃദ ബന്ധം മലയാളികൾക്ക് പരിചിതമാണ്. വല്ലപ്പോഴും മാത്രമാണ്, ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. എങ്കിലും, ആ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും, നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ, ഗീതു മോഹൻദാസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗീതു മോഹൻദാസും, ഭാവനയും, സംയുക്ത വർമ്മയും ആണ് ചിത്രത്തിൽ.

ഗീതുവിന് പിറകിലായി, ചിരിച്ചിരിക്കുന്ന ഭാവനയേയും സംയുക്തയേയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അടിക്കുറിപ്പ് പങ്കുവെക്കാതെ, ഹൃദയത്തിന്റെ ചിഹ്നം മാത്രമാണ് ചിത്രത്തിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച്, മണിക്കൂറുകൾക്കകം തന്നെ, 12,000 ത്തിലധികം റിയാക്ഷൻ നേടി ചിത്രം ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ്.

നിരവധി ആരാധകരാണ് നല്ല വാക്കുകളുമായി ചിത്രത്തിന്റെ കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. അതോടൊപ്പം, നടി വിമല രാമൻ, ബോളിവുഡ് സംവിധായകൻ സിദ്ധാർഥ് മൽഹോത്ര എന്നിവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. “ഗീതു നിന്നെ കാണാൻ എത്ര മനോഹരമായിരിക്കുന്നു,” എന്നാണ് സിദ്ധാർഥ് മൽഹോത്ര കമന്റ്‌ ചെയ്തിരിക്കുന്നത്.