ഉലുവ പൊടി കൊണ്ടുള്ള 6 ഉപയോഗങ്ങൾ

ആരോഗ്യത്തിന് നമ്മള്‍ വിചാരിക്കാത്ത തരത്തിലുള്ള ഗുണങ്ങളാണ് ഉലുവ നല്‍കുന്നത്. പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെ ഇല്ലാതാക്കാന്‍ ഉലുവക്ക് കഴിയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ ഉലുവ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പ്രമേഹ രോഗികള്‍ കുതിര്‍ത്ത ഉലുവ ഉള്‍പ്പെടുത്തണം.

നെഞ്ചെരിച്ചിലിന് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി ഇത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പല വിധത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഇതിനെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്നു ഉലുവ. പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

ഭക്ഷണത്തിന് മുൻപ് അൽപം ഉലുവ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ സാധിക്കും .ഉലുവയിൽ ധാരാളം നാരുകളും ‘ദഹനത്തെ സാവധാനത്തിലാക്കുന്ന ഘടകങ്ങളും ഉള്ളതിനാൽ ഇത് പ്രമേഹത്തെ കുറയ്ക്കുന്നു .ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു .കരളിലേയും കുടലിലേയും കൊളസ്ട്രോൾ ആഗിരണവും ഉൽപാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു..

പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന്‌ അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്‌. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന്‌ ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.