ഉലുവ കഴിക്കണമെന്നു പറയാൻ കാരണമിതാണ്

ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഉലുവ കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്.

മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതു കൂടാതെ ക്ഷോഭം കുറയ്ക്കുന്നതിനും ഉലുവ സഹായകരമാണ് പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമായി ഉലുവ കണക്കാക്കപ്പെടുന്നു. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്. കൂടാതെ രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം.

പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന്‌ അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്‌. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന്‌ ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications