പൊലീസായിക്കൂടേ എന്ന് ചോദിച്ചവർ ധാരാളം.!! മോഡലിങ്ങിൽ നിന്നും അഭിനയത്തിലേക്ക്.!! തമിഴിലും തിളങ്ങുന്ന ഫവാസ് സയാനി. കുടുംബവിളക്കിലെ സമ്പത്തിന്റെ വിശേഷങ്ങൾ കേട്ടോ….

ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവെച്ച പരമ്പരയാണ് കുടുംബവിളക്ക്. പ്രതിസന്ധികളിൽ ഇടറാതെ, ആത്മധൈര്യത്തിന്റെ കരുത്തുമേന്തി മുന്നോട്ടുനീങ്ങുന്ന സുമിത്ര എന്ന വീട്ടമ്മയുടെ പോരാട്ടങ്ങളുടെ കഥയാണ് പരമ്പര പറയുന്നത്. വേദിക എന്ന ശക്തമായ നെഗറ്റീവ് കഥാപാത്രത്തോടൊപ്പം സുമിത്രയുടെ വഴിയിൽ കല്ലും മുള്ളുമായി വേറെയുമുണ്ട് ചിലർ. എന്നാൽ സുമിത്രയെ പിന്തുണക്കവരുടെ കൂട്ടത്തിലാണ് വേദികയുടെ ഭർത്താവ് സമ്പത്ത്.

എന്നാൽ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വേദിക സമ്പത്തിനെയും ഉപേക്ഷിക്കുകയാണ്. വേദികയ്ക്ക് കീഴടങ്ങാത്ത സമ്പത്ത് എന്ന ബോൾഡ് കഥാപാത്രമായി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നത് നടൻ ഫവാസ് സയാനിയാണ്. മോഡലിങ്ങിൽ നിന്നും അഭിനയത്തിലേക്കെത്തിയ ഫവാസ് ഇതിനുമുൻപ് ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലെത്തിയത്. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോൾ

ഫവാസിന്റെ മനസ്സിൽ അഭിനയമോഹം മാത്രമാണുണ്ടായിരുന്നത്. ‘നിനക്ക്‌ പോലീസ് ആയിക്കൂടെ’ എന്ന് ചോദിച്ചവർ ഏറെയാണെന്ന് താരം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു നടനാകണമെന്ന ആഗ്രഹം എന്നും മനസിലുണ്ടായിരുന്നു. ഒട്ടേറെ ഓഡിഷനുകളിൽ പങ്കെടുത്തു. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. കുട്ടിക്കാലം മുതലുള്ള ആഗ്രഹം സാധ്യമായി തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഫവാസ്. അന്ന് മുതലേ തന്റെ ശ്രദ്ധ കലാരംഗത്തായിരുന്നു.

പത്താം ക്ലാസ്സിൽ കണക്ക് പരീക്ഷയ്ക്ക് തോറ്റ താൻ സേ പരീക്ഷ എഴുതിയ ശേഷമാണ് ജയിച്ചതെന്ന് ഫവാസ് പറയുന്നു. ഓഡിഷനുകൾ അറ്റൻഡ് ചെയ്ത് തുടങ്ങിയ കാലത്തും ഒട്ടേറെ സിനിമകൾ കണ്ട് അഭിനയം എന്തെന്ന് പഠിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നാൽപ്പത്തിലധികം ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്. കുടുംബവിളക്കിൽ പോസിറ്റീവ് ടച്ചുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നതെങ്കിലും തന്നെത്തേടി വരുന്നതെല്ലാം പൊതുവെ വില്ലൻ കഥാപാത്രങ്ങളാണെന്നാണ് ഫവാസ് പറയുന്നത്.