താര കുടുംബത്തിൽ പുതിയ വിശേഷം.!! ഒത്തുചേരലിന്റെ സന്തോഷം സകുടുംബം ഫാസിൽ; ഫാസിൽ കുടുംബത്തിലെ സെലിബ്രിറ്റികളെ കണ്ടോ.!? | Fahadh fassil Nazriya Nazim Family Photo

Fahadh fassil Nazriya Nazim Family Photoനസ്രിയയും ഫഹദും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരിൽ ഒരാളാണ്.നസ്രിയയും ഫഹദും ഫഹദിന്റെ മുഴുവൻ കുടുംബാംഗങ്ങളും ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.2014 ജനുവരി 20 ന് മലയാളം ചലച്ചിത്ര നടി നസ്രിയയുമായി വിവാഹനിശ്ചയം നടത്തി, 2014 ഓഗസ്റ്റ് ന് തിരുവനന്തപുരത്ത് വെച്ച് ഇരുവരും വിവാഹിതരായി. അഞ്ജലി

മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നതും അടുക്കുന്നതും.ബാംഗ്ലൂർ ഡേയ്‌സിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട ദമ്പതിമാർ പിന്നീട് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളിലേക്ക് വളരുകയായിരുന്നു. വിവാഹം നടത്തിക്കൊടുക്കുന്നതിലും പിന്നീടുള്ള ജീവിതത്തിലും കുടുംബം വഹിച്ച പങ്ക് നിർണായകം ആണെന്ന് ഫഹദ് വെളിപ്പെടുത്തി.സ്റ്റേജ് ഷോകളിൽ ഏവർക്കും ഇഷ്ടപ്പെട്ട

കുട്ടി അവതാരികയായി വന്ന നസ്രിയ പിന്നീട് തന്റെ കരിയർ സിനിമയിലേക്കും മലയാളത്തിൽ നിന്നും തമിഴിലേക്കും ഉയർത്തി.മലയാളം ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് കരിയർ ആരംഭിച്ചത്. പളുങ്കു ബ്ലെസ്സി ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നസ്രിയ ഫഹദ് പിന്നീട് 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലെ നായികയായി . നേരം, രാജാ റാണി , ഓം ശാന്തി ഓശാന , ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സൂപ്പർസ്റ്റാർ മോഹൻലാലിനെ

പോലെ നിരവധി താരങ്ങളുടെ കരിയർ വാർത്തെടുത്ത മലയാളത്തിന്റെ ഇതിഹാസ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ്.ഇരുപതാം വയസ്സിലാണ് തന്റെ സിനിമ ജീവിതം തുടങ്ങുന്നത്.പിന്നീട് ഒരു ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് 22 ഫീമെയിൽ കോട്ടയം, പുഷ്പ, മാമന്നൻ പോലുള്ള തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർസ്റ്റാറായി കഴിഞ്ഞു.കുടുംബമാണ് ഏറ്റവും പ്രധാനം.വിവാഹത്തിന് ശേഷവും നസ്രിയ അഭിനയിക്കുമോ എന്ന ചോദ്യത്തിന്, “എന്റെ മുൻഗണന കുടുംബമാണ്, പക്ഷേ അവൾ അഭിനയിച്ചാൽ എനിക്ക് പ്രശ്‌നമൊന്നുമില്ല” എന്നായിരുന്നു ഫഹദ് ഫാസിലിന്റെ മറുപടി.അതിനുശേഷം ഇരുവരും ട്രാൻസ് എന്ന സിനിമയിലൂടെ ഒരുമിച്ച് അഭിനയിച്ചു. ഇന്നിപ്പോൾ നസ്രിയ ഫഹദിന്റെ കുടുംബത്തോടൊരുമിച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.നിരവധി ആരാധകരുടെ ശ്രദ്ധ ആകർഷിച്ച ചിത്രത്തിൽ ഫഹദും, ഫാസിലും,ഫർഹാൻ ഫാസിൽ തുടങ്ങിയവർ എല്ലാവരും അണിനിരക്കുന്നു.Fahadh fassil Nazriya Nazim Family Photo