കപ്പയും മീൻകറിയും വളരെ കാലങ്ങളായി സ്ഥാനം പിടിച്ചിട്ടുള്ള കോംപോയാണ്. എന്നാൽ അതുപോലെ തന്നെ ചോറിനൊപ്പവും നല്ലൊരു മീൻ കറി ഉണ്ടെന്നുണ്ടെങ്കിൽ വേറെ ഒന്നിന്റെയും ആവശ്യം ഇല്ല. അങ്ങനെയുള്ള ഒരു മീൻ കറി അതും സാൽമൺ ഫിഷിനെ കൊണ്ട് തയ്യാറാക്കുന്നതെങ്കിലോ ? മുളകിട്ട മീൻകറി ആയതുകൊണ്ട് തന്നെ സ്വാദ് ഒരു പടി മുന്നിൽ
- എണ്ണ
- കടുക്
- ഉലുവ
- കുരുമുളക്
- കറിവേപ്പില
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- ഉപ്പ്
ഒരു ഫ്രൈയിങ് പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകു ചേർത്ത് പൊട്ടിയ ശേഷം ഉലുവ, കുരുമുളക് ചതച്ചത്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചെറുതായി മുറിച്ചത്, 8 അല്ലി വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു റോസ്റ്റ് ചെയ്യാം. മസാലക്കൂട്ടിലേക്ക് കുടംപുളി മിശ്രിതം കൂടി ചേർത്ത് സാൽമൺ മീൻ കഷണങ്ങളും 1 കപ്പ് ചൂടുവെള്ളവും ചേർത്തു ചെറുതീയിൽ 10
മിനിറ്റോളം വച്ച് തിളച്ചു വരുമ്പോൾ മല്ലിയില ഇട്ട് ചുറ്റിച്ചെടുക്കാം. ചെറുതീയിൽ മീൻ ചാർ നല്ല കുറുകി വരുമ്പോൾ വാങ്ങി വയ്ക്കാം.. ഇതുപോലെ മീൻ കറി തയ്യാറാക്കിയാൽ ഒരു ദിവസം കഴിഞ്ഞാൽ ഒന്നുകൂടി കൂടുതൽ സ്വാദ് ലഭിക്കും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണൂ video credit;BLOOM DIY & CRAFT easy salmon fish curry recipe