അരിപ്പൊടി ഉണ്ടോ വീട്ടിൽ ? അരിപൊടിയുടെ കൂടെ ഇതുകൂടി ചേർത്തു നോക്കൂ; എത്ര കഴിച്ചാലും മതിയാവില്ല..!! | Easy rice flour unda breakfast recipe
Easy rice flour unda breakfast recipeഇഡലി, ദോശ പോലുള്ള വിഭവങ്ങൾ സ്ഥിരമായി ബ്രേക്ഫാസ്റ്റിന് കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈ ഒരു പലഹാരം തയ്യാറാക്കാനായി
ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കാൽ കപ്പ് അളവിൽ അരിപ്പൊടി, ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, പച്ചമുളക്, കറിവേപ്പില, കടുക്, ഉരുളക്കിഴങ്ങ്, എണ്ണ, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ കടുകും, മുളകും, കറിവേപ്പിലയും, കടലപ്പരിപ്പും ഉഴുന്നുപരിപ്പും ഇട്ട് നല്ലതുപോലെ വഴറ്റുക.
ശേഷം എടുത്തുവച്ച വെള്ളം കൂടി അതിലേക്ക് ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും ഗ്രേറ്റ് ചെയ്ത് വെച്ച ഉരുളക്കിഴങ്ങും ഇട്ടുകൊടുക്കുക. ഉരുളക്കിഴങ്ങ് വെള്ളത്തിൽ കിടന്ന് നല്ലതുപോലെ വേവണം. അതിനുശേഷം അരിപ്പൊടി കൂടി ആ ഒരു കൂട്ടിലേക്ക് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. പൊടിയിലേക്ക് വെള്ളം മുഴുവനായും പിടിച്ച് കഴിഞ്ഞാൽ അരിപ്പൊടിയുടെ കൂട്ട് തണുക്കാനായി മാറ്റി
വയ്ക്കാവുന്നതാണ്. അതിനുശേഷം ഇഡലിത്തട്ടിൽ ആവി കയറ്റാനുള്ള വെള്ളം വയ്ക്കുക. ഈയൊരു സമയം കൊണ്ട് തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി മാറ്റി വയ്ക്കുക. വെള്ളം തിളച്ച് ആവി വന്നു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച ഉരുളകൾ ഇഡലി പാത്രത്തിൽ നിരത്തി ആവി കയറ്റി എടുക്കാവുന്നതാണ്. BeQuick Recipes Easy rice flour unda breakfast recipe