വയറ് നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി.!! കിടുക്കാച്ചി രുചിയിൽ പപ്പടം ഇങ്ങനെചെയ്തു നോക്കു..!! | Easy Chuttarcha Pappadam Chammanthi Recipe

Easy Chuttarcha Pappadam Chammanthi Recipe ചമ്മന്തി ഇഷ്ട്ടപെടുന്നവരാണ് മിക്ക മലയാളികളും. അതുപോലെ തന്നെ ചമ്മന്തിയിൽ വ്യത്യസ്ത കണ്ടെത്താൻ ശ്രെമിക്കുന്നവരും ഉണ്ട്. നല്ല ചൂട് ചോറിനൊപ്പം നല്ലൊരു ചമ്മന്തി അത് എന്നും ഒരു കിടിലൻ കോമ്പോ തന്നെയാണ്. സ്കൂളിലേക്കും ജോലിക്കും ഒക്കെ പോകുമ്പോൾ കൂടെ ഒരു ചമ്മന്തി അത് ആർക്കാണ് ഇഷ്ടമല്ലാത്തത്.

  • പപ്പടം
  • വെളിച്ചെണ്ണ
  • വറ്റൽ മുളക്
  • ചുവന്നുള്ളി
  • ഇഞ്ചി
  • കറിവേപ്പില
  • പുളി
  • തേങ്ങ
  • കാശ്മീരി മുളക് പൊടി
  • ഉപ്പ്

ആദ്യമായി തന്നെ പപ്പടം ചുട്ടെടുക്കാം, അടുത്തതായി ഒരു ചെറിയ പാൻ എടുക്കാം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് വറ്റൽ മുളക് ഒന്ന് വറത്തെടുക്കാം. ചുട്ടെടുത്തലും മതിയാകും. ഇനി ചുട്ടുവെച്ചിരിക്കുന്ന പപ്പടം പൊട്ടിച്ച് മിക്‌സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കാം ഇതിലേക്ക് നേരത്തെ ചുട്ടുവെച്ചിരിക്കുന്ന മുളകും, മൂന്നോ നാലോ ചുവന്നുള്ളിയും ചെറിയ കഷ്ണം ഇഞ്ചിയും കുറച്ച് കറിവേപ്പിലയും നല്ല ഒരു പുലിയുടെ രുചിക്കുവേണ്ടി

കുറച്ചു വാളൻ പുളിയും നന്നായി കഴുകി ചേർത്തുകൊടുക്കാം, ശേഷം കുറച്ച് തേങ്ങാ ചിരകിയതും, പാകത്തിന് ഉപ്പും നല്ല കളർ ലഭിക്കുന്നതിനായി കുറച്ചു കാശ്മീരി മുളക് പൊടിയും ചേർത്ത് ഒന്ന് അരച്ചെടുക്കാം. ഒരുപാട് അരഞ്ഞു പോകാതെ നോക്കുകയും വേണം. നല്ല ചുട്ട പപ്പടത്തിന്റെ ടേസ്റ്റ് വേണം മുകളിൽ നില്ക്കാൻ. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാൻ പറ്റിയ നല്ല്ല ഒരു ചെമ്മാംന്തി തന്ന്നെയാണ് ഇത്.Easy Chuttarcha Pappadam Chammanthi Recipe

Easy Chuttarcha Pappadam Chammanthi Recipe