Easy Chemmeen Unda Recipe വൈകിട്ട് കട്ടനോടൊപ്പം കടി കൂടി ആയാലോ അതും ക്രിസ്പിയായി. മലയാളികൾ ഓരോ ദിവസം വെറൈറ്റി ഫുഡ് കഴിക്കണം എന്ന് ആഗ്രഹിക്കണം ഉള്ളവരാണ് അവർക്കായി ഇതാ ഒരു സ്പെഷ്യൽ സ്നാക്സ്.
- തേങ്ങ ചിരവിയത് 1മുറി
- ചെറിയുള്ളി 3 എണ്ണം
- വലിയ്യ ജീരകം 1 നുള്ള്
- അരിപ്പൊടി 1കപ്പ്
- ചെമ്മീൻ 300 ഗ്രാം
- വെളിച്ചെണ്ണ- ആവിശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടിസ്പൂൺ
- പച്ച മുളക് 3എണ്ണം
- മുളക് പൊടി
- മഞ്ഞൾ പൊടി
- ഘര മസാല
- ഉപ്പ് പൊടി
- കുരുമുളക്
- കറിവേപ്പില
ആദ്യം മിക്സിയിൽ ഒരു മുറി ചിരിവിയ തേങ്ങ, ഒരു ടേബിൾ സ്പൂൺ വലിയ ജീരകം, ചെറിയുള്ളി മൂന്നെണ്ണം ചെറുതായി അരിഞ്ഞത് ചേർത് ചതച്ചെടുക്കുക. ശേഷം 1 കപ്പ് അരിപൊടി എടുക്കുക അതിലേക് ചതച്ചു വെച്ച തേങ്ങ മിക്സ് ചേർക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. അതിലേക് വെളിച്ചെണ്ണ ആവിശ്യാനുസരണം ഒഴിക്കുക. ചൂടായാൽ രണ്ടു മൂന്നു കറിവേപ്പില ഇടാം അതിലേക് മസാല ചേർത്ത കൊഞ്ചു ഫ്രൈ ചെയ്യാൻ ഇടാം. മീഡിയം ഫ്ളൈയിംമിൽ വെച്ച് ഫ്രൈ ആക്കി മാറ്റി വെക്കുക. ശേഷം aa പാനിൽ തന്നെ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കുക അതിലേക് വലിയ സവാള അരിഞ്ഞത് ഇടുക.
സവാള വാടി വരുമ്പോൾ അര ടിസ്പൂൺ കുരുമുളക്, 1/2 ടിസ്പൂൺ ഘര മസാല പൊടി ചേർക്കുക പിന്നെ ആവശ്യമുള്ള ഉപ്പ് ചേർക്കാം. ശേഷം ചെമ്മീൻ ഫ്രൈ ചൂടറിയത്തിന് ശേഷം മിക്സിയിൽ ഇട്ടു ഒന്ന് ക്രഷ് ചെയ്യുക. ചതച്ചു വെച്ച ചെമീൻ പാനിലേ മിക്സിലേക് ചേർക്കാം. മസാല സെറ്റായത്തിന് ശേഷം മാറ്റി വെച്ച അരിപൊടി മിക്സ് നല്ല വണ്ണം കുഴച്ചു ഉരുള ആകുക എന്നിട്ട് കയ്യിൽ കുറച്ചു ഓയിൽ പുരട്ടി പരത്തുക അതിലേക് ചെമ്മീൻ മസാല ഫിൽ ചെയ്ത് ഓരോ ബോൾസ് ആക്കി മാറ്റുക. ശേഷം ഒരു ഇഡലി പാത്രത്തിൽ 13 മിനിറ്റ് വേവിക്കുക.ആ സമയം തന്നെ ഇതു ഫ്രൈ ചെയ്യാനുള്ള മസാല തയ്യാറാകാം. കുറച്ചു മഞ്ഞൾ പൊടി 1 ടിസ്പൂൺ മുളക് പൊടി, ഉപ്പ് കുറച്ചു വെള്ളം ചേർത്ത് മിക്സ്ആകുക. ഇതിലേക്ക് വേവിച്ചു വെച്ച ബോൾസ് ഇടുക എന്നിട്ട് ഒരു പാനിൽ ഓയിൽ ചൂടാക്കി ഫ്രൈ ചെയ്ത് എടുക്കാം. മീഡിയം ഫ്ളൈമിൽ ഇട്ട് രണ്ടു സൈഡും ഫ്രൈ ആകുക. ഇങ്ങനെ നമ്മുടെ സ്പൈസി ആയ സ്നാക്സ് സെർവ് ചെയ്യാം.Easy Chemmeen Unda Recipe