ഇങ്ങനെ മീൻ പൊരിച്ചു കഴിച്ചിട്ടുണ്ടോ ? ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല..!! |Easy Challa Fry masala recipe

Easy Challa Fry masala recipeചാള നമ്മുടെ നാട്ടിലെ ദേശീയ മീൻ ആണ് എന്നൊക്കെ വെറുതെ പറഞ്ഞു നടക്കുന്ന ഒരു മീൻ ആണ് അല്ലേ? പക്ഷേ നമ്മൾ വീടുകളിൽ സാദാ രീതിയിൽ ആണ് അല്ലേ ചാള വറുക്കുന്നത്, എന്നാൽ ഇന്ന് ചാള നമുക്ക് അടിപൊളി ടേസ്റ്റിൽ കിടിലൻ ആയി ചാള എങ്ങനെ വറുക്കാം എന്ന് നോക്കിയാലോ ? ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല.

  • മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ
  • സാദാ മുളക്പൊടി: 1 ടേബിൾ സ്പൂൺ
  • കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
  • കുരുമുളക് പൊടി : 1 ടീസ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് : 1/2 ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • വാളൻ പുളിയുടെ വെള്ളം : 1 ടേബിൾ സ്പൂൺ
  • കറിവേപ്പില

ഒരു പാത്രത്തിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾ സ്പൂൺ സാദാ മുളക്പൊടി, 1 ടീസ്പൂൺ കശ്മീരി മുളക്പൊടി, 1 ടീസ്പൂൺ കുരുമുളക് പൊടി, 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ്, 1 ടേബിൾ സ്പൂൺ വാളൻ പുളിയുടെ വെള്ളവും ചേർത്ത് കുഴച്ച് എടുക്കുക, ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിൽ കുഴച്ച് എടുക്കുക, ഇതിൽ ഒരു തുള്ളി ഉപ്പ് മുന്നിട്ട് നിൽക്കണം എന്നാൽ മാത്രമേ മീൻ വറുത്ത് വരുമ്പോൾ ആവശ്യത്തിനു ഉപ്പ് ഉണ്ടാവുകയുള്ളൂ,

ഇനി ഇതിലേക്ക് 10 ചാള കഴുകി വൃത്തിയാക്കിയതിന് ശേഷം വരഞ്ഞു കൊടുത്തത് ഇതിലേക്ക് ചേർക്കുക ശേഷം ചാളയുടെ ഭാഗത്ത് എല്ലാം മസാല നന്നായി തേച്ചു പിടിപ്പിക്കുക ശേഷം 1/2 മണി മാറ്റി വെക്കുക ശേഷം പാനിൽ കുറച്ചു എണ്ണ ഒഴിച്ച് കൊടുക്കുക ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോ മീൻ ആയി ഇട്ട് കൊടുക്കുക ശേഷം ഇതിലേക്ക് 2 തണ്ട് കറിവേപ്പില ഇട്ട് കൊടുക്കുക ഇത് നല്ല മണവും രുചിയും കിട്ടാൻ സഹായിക്കും മീഡിയം തീയിൽ ഇട്ടു വറുത്തു എടുത്ത് ഇതിൻ്റെ 2 ഭാഗവും വറുത്തു എടുക്കാം ഇപ്പൊൾ അടിപൊളി ചാള ഫ്രൈ റെഡി. video credit : Kavya’s HomeTube Kitchen Easy Challa Fry masala recipe

Easy Challa Fry masala recipe