ഇൻസ്റ്റഗ്രാമിൽ പത്ത് മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി ദുൽഖർ സൽമാൻ.. മോഹൻലാലിനെയും മമ്മുട്ടിയെയും പിന്നിലാക്കി താരം.!!

മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ ഒരു കോടി ഫോളോവർസിനെ നേടിയിരിക്കുകയാണ്. ദുൽഖർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

“എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും സ്നേഹം” എന്ന കാപ്ഷനോട് കൂടിയാണ് താരം തൻറെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. മലയാള താരങ്ങളിൽ പത്തു മില്യൺ ഫോളോവേഴ്സിനെ നേടിയ ആദ്യ താരം കൂടിയാണ് ദുൽഖർ. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിനെയും മമ്മുട്ടിയെയും പിന്നിലാക്കി കൊണ്ടാണ് ഈ ഒരു നേട്ടം താരം കൈവരിച്ചിരിക്കുന്നത്.

4.4 മില്യൺ ഫോളോവെർസ് ആണ് മോഹൻലാലിനുള്ളത്. 3 മില്യൺ ആണ് മമ്മുട്ടിയുടെ ഇൻസ്റ്റാഗ്രാം ഫോളോവെർസ്. തെന്നിന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് താരത്തിന്റെ ഈ നേട്ടം. അഭിനേതാവായി മാത്രമല്ല നല്ലൊരു ഗായകനായി കൂടി കഴിവ് തെളിയിച്ച താരമാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ദുൽഖർ പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറാറുണ്ട്. താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2021 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഹേയ് സിനാമിക എന്ന തമിഴ് ചിത്രമാണ് താരത്തിൻറെതായി പുറത്തുവരാനിരിക്കുന്നത്.