വെക്കേഷൻ ദിനങ്ങൾ ആഘോഷമാക്കി ദുൽഖർ സൽമാൻ അമാലിനൊപ്പം രാജസ്ഥാനിലേക്ക്.!!

യുവ തലമുറയുടെ ഹരമായി മാറിയിരിക്കുന്ന നമ്മുടെ സ്വന്തം ദുൽഖർ സൽമാൻ തൻ്റെ ഭാര്യക്കൊപ്പം രാജസ്ഥാനിലേക്ക് പറന്നിരിക്കുകയാണ്. താരരാജാവായ മമ്മൂട്ടിയുടെ മകനായ ദുൽഖറിന് മലയാളം ഹിന്ദി തമിഴ് തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി സിനിമകളാണ് ഒരുങ്ങിയിരിക്കുന്നത്. ഈ തിരക്കുകൾക്കിടയിലും കിട്ടുന്ന സമയം തൻ്റെ കുടുംബത്തിന് വേണ്ടി മാറ്റി വെക്കാൻ ദുൽഖർ മടി കാണിക്കാറില്ല എന്നതിൻ്റെ ഏറ്റവും പുതിയ തെളിവായിട്ടാണ്

തൻ്റെ ഭാര്യ അമാലിനൊപ്പം രാജസ്ഥാനിൽ അവധി ആഘോഷിച്ചതിൻ്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. തൻ്റെ ജോലിയെ പോലെ തന്നെ തൻ്റെ കുടുംബത്തിനും പ്രാധാന്യം അദ്ദേഹം കൊടുക്കാറുണ്ട്. രാജസ്ഥാനിലെ ഭക്ഷണങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് അദ്ദേഹം തൻ്റെ ആരാധകർക്കായി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ ദുൽഖർ

തൻ്റെ പത്താം വിവാഹ വാർഷികവും ആഘോഷകരമാക്കിയിരുന്നു. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടേയും വിവാഹം. തൻ്റെ ചിത്രങ്ങളിലെല്ലാം തൻ്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹം മറക്കാറില്ല. അതുകൊണ്ട് തന്നെ പ്രേഷകർക്കിടയിൽ തൻ്റേതായ സ്ഥാനം വളരെ പെട്ടന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു’. അദ്ദേഹത്തിൻ്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എല്ലാം പ്രേഷക ശ്രദ്ധ ഏറിയ ചിത്രങ്ങൾ‌ ആയിരിക്കുമെന്നതിൽ സംശയമില്ല.

വരാനിരിക്കുന്ന ചിത്രങ്ങൾ ഇനിയും മികച്ചവയായിരിക്കട്ടെ എന്ന് പ്രേഷകർ ആശംസിക്കുന്നു. താര ജാഡകൾ ഒന്നും തന്നെ ഇല്ലാതെയാണ് അദ്ദേഹം തൻ്റെ ആരാധകരെ ഞെട്ടിക്കുന്നത്. മമ്മൂട്ടിയെ പോലെ തന്നെ ഒരു പാട് നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവരാൻ അദ്ദേഹത്തിനായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മുഴുവൻ കുടുംബവും നമുക്ക് പ്രിയപ്പെട്ടതാണ്. അവരുടെ കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരുപാടിഷ്ടവുമാണ്.