രാത്രി ഭക്ഷണം വൈകിയാൽ ശരീരത്തെ എങ്ങനെ ബാധിക്കും

നിങ്ങൾ രാത്രി വൈകിയാണോ ഭക്ഷണം കഴിക്കാറുള്ളത്? രാത്രി ഏറെ വൈകിയുള്ള ആഹാരം കഴിക്കല്‍ ശരീരത്തില്‍ പ്രതികൂലമായിട്ടാണ് ബാധിക്കുക. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ലേറ്റ് നൈറ്റ് ഡിന്നര്‍ അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണ് മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം. രാത്രി എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കുക. ഉറങ്ങാന്‍ നേരം വിശപ്പ് ഉണ്ടായാല്‍ പഴമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ നട്‌സോ കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health and Wellness TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.