ആരാധകരുടെ മനം കവരാൻ ജിംകാത്തയ്ക്ക് ചുവടുവച്ച് ദിയയും കിച്ചുവും..ഇവർ വേറെ ലെവൽ എന്ന് ആരാധകർ…
സാധാരണഗതിയിൽ സിനിമയിലോ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ആയിരിക്കും ആരാധകരെ ഏറെ ലഭിക്കുക. എന്നാൽ ഇതുവരെ ഒരു ബിഗ്സ്ക്രീൻ പരമ്പരയിലും മിനിസ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത നിരവധി താരങ്ങളുണ്ട്. അതിൽ എടുത്തു പറയേണ്ടത് ദിയ കൃഷ്ണയുടെ പേര് ആണ്. പ്രശസ്ത സിനിമ, സീരിയൽ, രാഷ്ട്രീയ താരം കൃഷ്ണകുമാറിനും നാല് പെണ്മക്കൾക്കും ഭാര്യയ്ക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.
ഓരോരുത്തർക്കും സ്വന്തം ആയി യുട്യൂബ് ചാനലുകൾ പോലും സജീവമായി ഉണ്ട്. കൂട്ടത്തിൽ ദിയ ഇടുന്ന വീഡിയോകളും ചിത്രങ്ങളും റീൽസും ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. യൂട്യൂബിൽ അടക്കം സ്വന്തമായി ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീഡിയോകളിലൂടെ ആണ് ദിയയും സുഹൃത്ത് കിച്ചു എന്ന് വിളിക്കുന്ന വൈഷ്ണവും മലയാളികൾക്ക് സുപരിചിതരായി മാറിയത്.