അമ്പമ്പോ.!! ധ്യാൻ ശ്രീനിവാസന്റെ അത്യാഢംബര വീട് കണ്ടിട്ടുണ്ടോ ?? ധ്യാൻ ശ്രീനിവാസന്റെ ഹോം ടൂർ വീഡിയോ വൈറലാകുന്നു!!|Dhyan Sreenivasan home tour viral video malayalam

Dhyan Sreenivasan home tour viral video malayalamമലയാള സിനിമയിൽ ഒട്ടനവധി ആരാധകരുള്ള യുവനടനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ സംസാരശൈലി കൊണ്ട് തന്നെയാണ് പ്രേക്ഷകർ ഇദ്ദേഹത്തിന്റെ ആരാധകരായി മാറുന്നത്. തന്റെ ജീവിതത്തിലുള്ള എന്ത് കാര്യത്തെയും വളരെ നർമ്മം കലർത്തിയാണ് പ്രേക്ഷകരോട് ധ്യാൻ സംവദിക്കാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഇന്റർവ്യൂകൾക്ക് എല്ലാം വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈയടുത്ത് വിഷുവിനോട് അനുബന്ധിച്ച്

താരത്തിന്റെ ഇന്റർവ്യൂ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒട്ടും വിരസമല്ലാത്ത ഒരു ഇന്റർവ്യൂ ആണ് ധ്യാൻ ശ്രീനിവാസന്റേത്.ശ്രീനിവാസന്റെ മകൻ, വിനീത് ശ്രീനിവാസന്റെ സഹോദരൻ എന്നീ നിലകളിലും ധ്യാൻ ശ്രദ്ധേയനാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയിലോകത്തേക്ക് കടന്നുവരുന്നത്. കുഞ്ഞിരാമായണം,അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന, സച്ചിൻ ,തുടങ്ങിയവയെല്ലാം താരത്തിന്റെ

ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇപ്പോൾ ഇതാ ധ്യാൻ ശ്രീനിവാസന്റെ ഹോം ടൂർ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. വളരെ വിശാലമായ ഒരു ഫ്ലാറ്റ് ആണ് ധ്യാനിന്റേത്. വളരെ മനോഹരമായും അടുക്കും ചിട്ടയോടെയും ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നു. ഫ്ലാറ്റിനുള്ളിലെ ഓരോ വസ്തുക്കളും അതിന്റേതായ തനിമ നിലനിർത്തുന്നുണ്ട്. ഇതിനുള്ളിൽ സെറ്റ് ചെയ്തിരിക്കുന്നത് എല്ലാം വാം ലൈറ്റുകൾ ആണ്. ഓഫ് വൈറ്റ് നിറത്തിലുള്ള കർട്ടനുകൾ വീടിന്

മനോഹാരിത നൽകുന്നു. ഓരോമുറിയിലും ഒരുക്കിയിട്ടുള്ള ടിവി യൂണിറ്റുകൾ ബാൽക്കണി ബാത്റൂം ബെഡ്ഡുകൾ കബോർഡുകൾ എന്നിവയെല്ലാം ആരെയും ആകർഷിക്കുന്ന തരത്തിലുള്ളതാണ്. അടുക്കള ചെറുതാണെങ്കിലും അതിന്റെ അടുക്കും ചിട്ടയുമാണ് പ്രത്യേകതയായി മാറുന്നത്. അടുക്കളയിൽ ഒരുക്കിയിട്ടുള്ളത് ബ്രൈറ്റ് ലൈറ്റ് ആണ്. തിരുവനന്തപുരത്താണ് ധ്യാനിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഫ്ലാറ്റിൽ നിന്ന് നോക്കുമ്പോൾ സിറ്റിയുടെ മനോഹാരിത മുഴുവൻ വെളിപ്പെടുന്നു. മകൾ ആരാധ്യയുടെ മുറിയും വളരെ മനോഹരമായി തന്നെ ഒരുക്കിയിരിക്കുന്നു. വീട്ടിലെ ഓരോ വിശേഷങ്ങളും പുറത്തുവന്ന വീഡിയോയിൽ വളരെ വിശദമായിത്തന്നെ പറയുന്നുണ്ട്.ഹോം ടൂർ എടുക്കാൻ വന്നവർക്ക് തന്റെ വീട് സ്വതന്ത്ര വിഹാരത്തിന് അനുവദിച്ചുകൊണ്ട് ധ്യാൻ മറ്റൊരു പരിപാടിക്ക് പോകുന്നതും ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്ന വീഡിയോയിലെ പ്രധാന ഭാഗമാണ്.Dhyan Sreenivasan home tour viral video malayalam