പ്രണവ് ഒരുപാട് സ്റ്റോറീസ് ഉള്ള ഇന്‍ട്രസ്റ്റിങ്ങ് ആയ ഒരു വ്യക്തിയാണ് ‘അരുണിനെ’ പറ്റി വാചാലയായി ദർശന.

പ്രണവ് മോഹൻലാൽ അത്ര പെട്ടെന്ന് ആർക്കും പിടി തരുന്ന പുള്ളി അല്ലെന്ന് എല്ലാവർക്കും അറിയാം. പ്രണവിന്റെ കഥകൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടവുമാണ്. പ്രണവ്, കല്യാണി, ദർശന എന്നിവർ ഒന്നിച്ച വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ കൂടി ഹിറ്റ് ആയതോടെ പ്രണവിന്റെ ഫാൻസൊക്കെ ഭയങ്കര ആഘോഷത്തിലാണ്. സിനിമയും യാത്രയുമായി നടക്കുന്ന “കൂൾ” പ്രണവിനെ കുറിച്ച് വാചാലയാവുകയാണ് ദർശന രാജേന്ദ്രൻ. പ്രണവ് ഭയങ്കര ഇന്ററസ്റ്റിംഗ് ആയിട്ടുള്ള ആളാണെന്ന് ദർശന പറയുന്നു. കുറെ സ്റ്റോറീസ് ഉള്ള, ഒരുപാട് യാത്രകൾ ചെയ്യുന്ന ഒരു വ്യത്യസ്ത മനുഷ്യൻ.

പ്രണവിന്റെ ഈ സ്വഭാവം കാരണം തനിക്ക് പെട്ടെന്ന് പ്രണവുമായി കണക്ട് ചെയ്യാൻ പറ്റിയെന്നാണ് ദർശന പറയുന്നത്. പ്രണവിനെ പറ്റി പറയുമ്പോൾ എങ്ങനെ ദർശന ഹൃദയത്തെ പറ്റി പറയാതിരിയ്ക്കും. ‘ഹൃദയം’ എന്ന ചിത്രം ഒരു സെലിബ്രേഷൻ ആയിരുന്നുവെന്ന് ദർശന പറയുന്നു. ഷൂട്ടിങ്ങും പാട്ടും ഡാൻസും ഒക്കെയുള്ള പ്രത്യേക മൂഡിലായിരുന്നു ഹൃദയം ലൊക്കേഷൻ. കോളേജിലേക്ക് തിരിച്ച് പോയ ഒരു ഫീൽ കിട്ടി. ചെന്നൈയിലായിരുന്നു കോളേജിന്റെ ലൊക്കേഷൻ.അടിപൊളി ഹോസ്റ്റൽ ലൈഫും എന്ജോയ് ചെയ്തു. എല്ലാവരുമൊന്നിച്ചുള്ള ഫൺ ഷൂട്ട് ആയിരുന്നു ഹൃദയം.

പ്രണവുമൊത്തുള്ള ആദ്യ ഷൂട്ടിംഗ് അനുഭവവും താരം തുറന്ന് പറഞ്ഞു. മൂന്നാറിലായിരുന്നു ആദ്യം ഷൂട്ട്. ആദ്യം ഹഗ്ഗിങ് സീൻ ആയിരുന്നു. ആദ്യത്തെ പത്ത് മിനിറ്റ് ഹഗ്ഗിങ്. വിനീതേട്ടന്റെ ടെക്‌നിക് വല്ലതും ആവും. ആ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാനും പ്രണവും നല്ല ഫ്രണ്ട്സ് ആയി എന്ന് ദർശന പറഞ്ഞു. കഥ എഴുതി കഴിഞ്ഞിട്ടല്ല ദർശന രാജേന്ദ്രൻ അരുണിന്റെ ‘ദർശന’ ആകുന്നത്. ചുരുണ്ട മുടിക്കാരിയായ ദർശനയെ മുൻപേ വിനീതേട്ടൻ നോട്ടമിട്ടിരുന്നതാണ്. മുൻപ് ദർശനയുടെ വർക്ക് ഒക്കെ ഫോളോ ചെയ്യാറുണ്ടെന്നും വർക്ക് ഒക്കെ ഇഷ്ടമാണ് എന്നും വിനീത് പറഞ്ഞിരുന്നു.

ശ്രദ്ധിച്ച് ചിത്രങ്ങൾ ചൂസ് ചെയ്യണം എന്ന ഉപദേശവും നൽകി. ഹൃദയം എഴുതുന്ന ടൈമിൽ വിനീതേട്ടൻ ഒരു റോൾ ഉള്ളത് പറഞ്ഞിരുന്നു. എന്നാൽ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ദർശന പറഞ്ഞു. എന്നാൽ പിന്നീട് കഥ കേൾക്കാൻ വിനീതേട്ടൻ വിളിച്ചുവെന്നും അങ്ങനെയാണ് ചിത്രത്തിൽ എത്തിയതെന്നും ദർശന പറഞ്ഞു. വിനീതേട്ടൻ മ്യുസികിലൂടെ കഥ പറയാൻ ഇഷ്ടം ഉള്ള ആളാണ്. പുള്ളി പാട്ടിലൂടെ മൂഡ് സെറ്റ് ചെയ്യും, പാട്ട് ആണ് സിനിമയുടെ പ്രത്യേകത എന്നും ദർശന പറയുന്നു. ചലഞ്ചിങ് റോൾസ് ഇഷ്ടമുള്ള താൻ ഇത് വരെ ചെയ്യാത്ത ടൈപ്പ് റോൾ ആയിരുന്നു ഹൃദയത്തിലേത്. എങ്കിലും വിനീതേട്ടൻ കോൺഫിഡന്റ് ആയിരുന്നു എന്ന് ദർശന പറഞ്ഞു. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ദർശന.