പിരിയാനുറച്ച് ധനുഷും ഐശ്വര്യയും: അനുരഞ്ജനവുമായി ബന്ധുക്കളും സുഹൃത്തുക്കളും.!!

നടൻ ധനുഷിനെയും ഭാര്യയായ ഐശ്വര്യയെയും വിവാഹ മോചനത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അനുരഞ്ജിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. പതിനെട്ടുവർഷം നീണ്ട ദാമ്പത്യജിവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം

വരെ ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ലെന്നാണ്‌ അടുത്ത സുഹൃത്തുക്കൾ പറയുന്നത്. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമിക്കുന്നുണ്ട്. പലരും ഇരുവരുമായി സംസാരിച്ചുവെങ്കിലും തീരുമാനം മാറ്റാൻ

തയ്യാറായിട്ടില്ല. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾമുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നാണ്‌ അറിവ്. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഉൾപ്പെടെ അടുത്തബന്ധുക്കൾ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും ഇരുവരെയും

ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 2004-ലായിരുന്നു ഇരുവരും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്. സംവിധായകനും നിർമാതാവുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. ഐശ്വര്യയാവട്ടെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളാണ്. ഹൈദരാബാദിൽ തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ ധനുഷ്.