കുഞ്ഞുകൾക്കു ഒരു വയസ്സ് വരെ പശുവിൻ പാൽ കൊടുക്കരുത്
കുഞ്ഞുങ്ങളുടെ വളർച്ചക്കും ആരോഗ്യത്തിനും അത്യാവശ്യമായ ഒന്നാണ് പാൽ. കുട്ടിയ്ക്ക് ആറുമാസം വരെ മുലപ്പാൽ മാത്രമായി നൽകാൻ ശ്രമിക്കുക. ആറുമാസം കഴിഞ്ഞ് കുട്ടിക്ക് രണ്ട് വയസ്സു തികയുന്നത് വരെ മുലപ്പാൽ കൊടുക്കുന്നത് തുടരുക.
എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല് നല്‍കേണ്ടി വരാറുണ്ട്. പലപ്പോഴും അമ്മമാര്‍ പാല് കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന് ആണ് പശുവിന് പാല്. എന്നാല്‍ ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്പാല് നല്‍കുന്നത് ഒഴിവാക്കണമെന്നാണ്. പശുവിന്പാല് നല്‍കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകും.
പല കുട്ടികളിലും പശുവിന് പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസം മുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന് പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറക്കാന്‍ ശ്രമിക്കുക. ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ സാധ്യതയാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.