സുഖമായ മല ശോധനക്ക്‌ ഭക്ഷണങ്ങൾ

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മലബന്ധവും ദഹനപ്രശ്നങ്ങളും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്‌ട്രെസ് തുടങ്ങിയവയാണ് മലബന്ധത്തിന് പ്രധാന കാരണങ്ങള്‍.

പുരുഷന്മാര്‍ കുറഞ്ഞത് 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ പ്രതിദിനം 2.7 ലിറ്ററും കുടിക്കണം. കാരണം, കഠിനവും വരണ്ടതുമായ മലം മലബന്ധത്തിനുള്ള ഏറ്റവും സാധാരണമായ കാരണമാണ്, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തെ ശരിയായി ജലാംശം നിലനിര്‍ത്തുകയും മലം എളുപ്പത്തില്‍ കടന്നുപോകുകയും ചെയ്യും.

ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ചൂട് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ.. സുഖമായ മലശോധനക്ക്‌ ആവശ്യമായ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിലൂടെ മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.