ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയൂറും ചാട്ട് മാക്രോണി!! | Chat Macaroni Recipe malayalam

Chat Macaroni Recipe Malayalam : പാശ്ചാത്യ രുചികളെ നമ്മുടെ നാടിന്റെ രുചികളുമായി ഇണക്കുമ്പോൾ ഉണ്ടാവുന്ന വിഭവങ്ങൾ എന്നും ഏവർക്കും പ്രിയപ്പെട്ടതാണ്. അങ്ങനെ ഉള്ള ഒരു ഫ്യൂഷൻ റെസിപ്പി ആണ് ചാട്ട് മാക്രോണി. ഇന്ത്യൻ ഫ്ലേവർ ആയ ചാട്പട്ടി മാക്രോണി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞായറാഴ്ച ദിവസങ്ങളിൽ വെറൈറ്റിക്ക് വേണ്ടി ഒക്കെ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. ദോശയും പുട്ടും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തിരിക്കുമ്പോൾ ഇത് പോലെ ഉള്ള വിഭവങ്ങൾ തീന്മേശയിൽ എത്തുമ്പോൾ കുട്ടികളുടെ കണ്ണുകളിലെ തിളക്കം കാണേണ്ട കാഴ്ച തന്നെയല്ലേ.

ബ്രേക്ഫാസ്റ് ആയിട്ട് മാത്രമല്ല. ലഞ്ച് ബോക്സ്സിൽ കൊടുത്ത് വിടാനും പറ്റിയ ഒന്നാണ് ഇത്. ഈ മാക്രോണി ഉണ്ടാക്കാനായി ഒരു പാത്രത്തിൽ വെള്ളം നല്ലത് പോലെ തിളപ്പിച്ചിട്ട് കുറച്ച് മാക്രോണിയും അൽപ്പം എണ്ണയും ചേർത്ത് നന്നായി വേവിക്കണം. ഏകദേശം വേവുമ്പോൾ ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കണം. വെള്ളം വാർത്തതിന് ശേഷം ഇത് മാറ്റി വയ്ക്കണം.

Chat Macaroni Recipe

കുറച്ച് ചിക്കൻ ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് എല്ലുകൾ മാറ്റി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം. ഈ മാക്രോണിയിൽ ചിക്കൻ നിർബന്ധമല്ല. മഷ്‌റൂം, പനീർ ഒക്കെ വേണമെങ്കിൽ ചേർക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റിയതിനു ശേഷം പച്ചമുളകും ഉള്ളിയും ഉള്ളിത്തണ്ടും സവാളയും ചേർത്ത് വഴറ്റണം. ഒപ്പം കുറച്ച് കാരറ്റ് കൂടി ചേർക്കണം.

പല നിറങ്ങളിൽ ഉള്ള ക്യാപ്‌സിക്കവും ചിക്കനും കുരുമുളക് പൊടിയും ചാറ്റ് മസാല പൗഡറും കൂടി ചേർത്ത് നല്ലത് പോലെ മിക്സ്‌ ചെയ്യണം. ഇതിലേക്ക് സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേർത്തതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന മാക്രോണിയും മല്ലിയിലയും കൂടി ചേർത്താൽ ഇന്ത്യൻ സ്റ്റൈൽ മാക്രോണി തയ്യാർ. ഈ വിഭവം ഉണ്ടാക്കുന്ന വിധവും ചേരുവകളും അറിയാനായി ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്. Chat Macaroni Recipe 

Chat Macaroni Recipe