ശ്യാം സിംഗ റോയിലെ പ്രണവാലയ എന്ന പാട്ടിന് ചടുല നൃത്തചുവടുകളുമായി ചൈതന്യ പ്രകാശ്.

ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് തുടങ്ങി നിരവധി സോഷ്യൽ മീഡിയ മാധ്യമങ്ങളാണ് നമുക്കിടയിൽ നിറഞ്ഞുനിൽക്കുന്നത്. ടിക്ടോക് എന്ന മൊബൈൽ ആപ്പ് ഇല്ലാതായതോടെ പ്രചാരത്തിൽ വന്നതാണ് ഇൻസ്റ്റഗ്രാം റീലുകൾ. ഇന്നത് ഫേസ്ബുക്ക് റീൽസ്, യൂട്യൂബ് ഷോർട്സ് എന്നിവയിലൂടെ ചെറുവീഡിയോകൾ ആയി ജനങ്ങൾക്കു മുന്നിലേക്ക് എത്തുന്നു. ഇത്തരത്തിൽ മുൻനിരയിലേക്ക് വന്ന ഒത്തിരി താരങ്ങൾ നമുക്കിടയിലുണ്ട്. അതിൽ മുന്നണിയിൽ ഉള്ള

ഒരു താരമാണ് ചൈതന്യ പ്രകാശ്. അഭിനയരംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും ചൈതന്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏകദേശം 1.3 മില്യൺ ഫോളോവേഴ്സാണ് ചൈതന്യയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇപ്പോൾ ശ്യാം സിംഗ റോയ് എന്ന സിനിമയിലെ നായികയായ ദേവദാസിയുടെ രൂപത്തിൽ അഭിനയിച്ച സായി പല്ലവിയുടെ മേക്കോവറിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ചൈതന്യ. സിനിമയിലെ ഹിറ്റ്‌ ഗാനമായ ‘പ്രണവാലയ’ എന്ന പാട്ടിനൊത്താണ്

ചൈതന്യ നൃത്തം വയ്ക്കുന്നത്. അഭിനയവും മോഡലിംഗും മാത്രമല്ല തനിക്ക് ക്ലാസ്സിക്കൽ ഡാൻസും വഴങ്ങുമെന്ന് ഈ വീഡിയോയിലൂടെ താരം കാണിച്ചു തന്നിരിക്കുന്നു.അസാധ്യമായ മെയ് വഴക്കത്തോടെ ആണ് നൃത്തം അവതരിപ്പിക്കുന്നത്. ചുവപ്പും ഗോൾഡ് നിറവും ചേർന്ന വേഷത്തിൽ തന്നെയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ശ്യാം സിംഗ റോയിലെ സായി പല്ലവിയുടെ നൃത്തം അതുപോലെ ഒപ്പിയെടുക്കാൻ ചൈതന്യക്ക് സാധിച്ചിട്ടുണ്ട്.

വാലന്റ്റൈൻസ് ഡേ പ്രമാണിച്ച് വാലന്റ്റൈൻസ് ഡേ സ്പെഷ്യൽ വീഡിയോയും ചൈതന്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഒരോ പുതിയ റിലീസ് ചിത്രങ്ങളിലെയും പ്രധാന താരങ്ങളെയും അവരുടെ ഹിറ്റ്‌ സീനുകളും ചൈതന്യ നമുക്ക് മുന്നിലെത്തിക്കുന്നു. ഇത് വളരെ സന്തോഷത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. ഇതിനു മുന്നേ ബാഹുബലി എന്ന സിനിമയിലെ പ്രശസ്തമായ സീൻ അഭിനയിച്ചതും പുഷ്പയിലെ സീനുകൾ അഭിനയിച്ചതും ജനങ്ങൾ കൈയ്യടിയോടുകൂടി തന്നെയാണ് സ്വീകരിച്ചത്.