പുഷ്പ’യിലെ ശ്രീവല്ലിയെ കടത്തിവെട്ടി ചൈതന്യ; ഇതു വേറെ ലെവലെന്ന് ആരാധകർ.!!
മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ സുപരിചിതയാണ് ചൈതന്യ പ്രകാശ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ടിക് ടോക് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയുടെ തരംഗമായി മാറിയത്. മലയാളി മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കിടയിൽ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാൻ ചൈതന്യക്ക് കഴിഞ്ഞു എന്നു പറയുന്നത് സത്യം. സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ താരം ടിക് ടോക്, റീൽസ്, റീക്രിയേഷൻ
വീഡിയോകളിലൂടെയാണ് തരംഗമായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ക്ഷണനേരം കൊണ്ട് വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു റീ ക്രിയേറ്റ് വീഡിയോയാണ് തരംഗമായിരിക്കുകന്നത്. അടുത്തിടെ അല്ലു അർജുൻ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായ പുഷ്പയിലെ നായികയായെത്തിയ രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് താരം അനുകരിച്ചിരിക്കുന്നത്.