ഈ മുഖം കാണുമ്പോൾ നിങ്ങൾക്ക് എൺപതുകളിലെ ഒരു നായികയെ ഓർമ്മ വരുന്നുണ്ടോ? ഈ താരപുത്രി ആരെന്ന് പറയാമോ..!! | celebrity childhood photo
celebrity childhood photo‘ഓപ്പോൾ’, ‘വേലിയേറ്റം’ തുടങ്ങി ‘അക്കരെ നിന്നൊരു മാരൻ’, ‘യുവജനോത്സവം’ എന്നിങ്ങനെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എന്നെന്നും തങ്ങിനിൽക്കുന്ന നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആ നായികയെ നിങ്ങൾക്ക് ഓർമ്മയില്ലേ, അതേ മേനക. എൺപതുകളിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നായിക. ഇന്ന്, മേനക സജീവ സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന് 35 വർഷങ്ങൾ പിന്നിടുമ്പോൾ മകൾ
കീർത്തി സുരേഷ് തെന്നിന്ത്യയിലെ ‘സൂപ്പർ നായിക’ പട്ടം അലങ്കരിക്കുകയാണ്. അമ്മയുടെ പാത പിന്തുടർന്ന് അഭിനയജീവിതം തിരഞ്ഞെടുക്കുകയും അമ്മ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ച നായകനൊപ്പം പ്രധാന വേഷത്തിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത നടിയാണ് കീർത്തി സുരേഷ്. കീർത്തി സുരേഷിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മലയാള സിനിമയിലാണ് നായികയായി തുടക്കമിട്ടതെങ്കിലും
ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി സജീവമായിരിക്കുന്നത്. ‘അരം + അരം കിന്നരം’,’വിഷ്ണുലോകം’, ‘രതിനിർവേദം’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ ജി സുരേഷ് കുമാറിന്റെയും മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്. ദമ്പതികളുടെ മൂത്ത മകൾ രേവതി സുരേഷ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. സുരേഷ് കുമാർ നിർമ്മിച്ച ‘പൈലറ്റ്സ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായിയാണ് കീർത്തി സുരേഷ് ആദ്യമായി
ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2013-ൽ പുറത്തിറങ്ങിയ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലെത്തിയ കീർത്തി സുരേഷ്, പിന്നീട് ദിലീപിന്റെ നായികയായി ‘റിംഗ് മാസ്റ്റർ’-ലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തി. പിന്നീട്, തമിഴ്, തെലുങ്ക് സിനിമകളിലേക്ക് തിരിഞ്ഞ കീർത്തി, വിജയ്, ദുൽഖർ സൽമാൻ, വിശാൽ തുടങ്ങി നിരവധി നായകന്മാർക്കൊപ്പം വേഷമിട്ടു. ഇപ്പോൾ, സുരേഷ് കുമാർ നിർമ്മിക്കുന്ന ‘വാശി’ എന്ന ചിത്രത്തിലൂടെ ടോവിനോ തോമസിന്റെ നായികയായി വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുകയാണ് കീർത്തി സുരേഷ്. | keerthi suresh childhood photo