തട്ടുകട സ്റ്റൈലിൽ നല്ല നാടൻ കോളിഫ്ലവർ വറുത്ത് കഴിച്ചിട്ടുണ്ടോ…😋😋😋

തട്ടുകട സ്റ്റൈലിൽ നല്ല നാടൻ കോളിഫ്ലവർ വറുത്ത് കഴിച്ചിട്ടുണ്ടോ… കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. ഞൊടിയിടയിൽ എല്ലാവർക്കും തയ്യാറാക്കാമെന്നു കേട്ടാലോ… എളുപ്പത്തിൽ സ്വാദോടെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കോളിഫ്ലവർ ചെറുതായി തണ്ടോടു കൂടി അരിഞ്ഞെടുത്ത് തിളച്ചു വരുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുത്തശേഷം അപ്പോൾ തന്നെ ഊറ്റിയെടുക്കാം.

Ingredients:

  • Cauliflower
  • Besan / Chickpea flour / Kadalapodi
  • Kashmiri red chilly powder
  • Egg (Optional)
  • Turmeric powder
  • Water
  • Salt
  • Oil

അതിലേക്കു കാശ്മീരി മുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ്, ഒരു മുട്ട എന്നിവ ചേർത്തെടുക്കാം. ശേഷം മറ്റൊരു പാത്രത്തിൽ കടലമാവ് അൽപ്പം വെള്ളo കൂട്ടി കട്ടിയായി ചേർത്തെടുക്കാം. ഈ മിക്സ് കോളിഫ്ലവറിലേക്കു ചേർത്ത് കൊടുക്കാം. നന്നായി ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കോളിഫ്ലവർ നന്നായി വറുത്തെടുക്കാം.

നല്ലപോലെ മൊരിഞ്ഞു വന്നതിനു ശേഷം ആ പാനിൽ തന്നെ അൽപ്പം വറ്റൽ മുളകും വേപ്പിലയും കൂടി വറുത്തെടുക്കാം. ചെറു ചൂടോടു കൂടി കഴിച്ചു നോക്കൂ. ഉഗ്രൻ ടേസ്റ്റ് ആണ്. എല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവമാണ്… ട്രൈ ചെയ്തു നോക്കൂ… credit: Mia kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications