നുറുക്ക് ഗോതമ്പ് ഉപ്പുമാവ് എളുപ്പത്തിൽ ഇങ്ങിനെയുണ്ടാക്കൂ.. അടിപൊളിയാണ്.!!!
വളരെ അധികം ഔഷധഗുണം നിറഞ്ഞ നുറുക്ക് ഗോതമ്പ് ഉപ്പുമാവ് സ്വാദിഷ്ടമായി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് ഷുഗർ രോഗികൾക്ക് വളരെ നല്ലതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്.

ആവശ്യമായ ചേരുവകൾ :
- നുറുക്ക് ഗോതമ്പ് – 1 കപ്പ്
- കാരറ്റ് – 1
- പച്ചമുളക് – 3
- ഇഞ്ചി – 1 ടീസ്പൂൺ
- ചുവന്നുള്ളി 15
- കറിവേപ്പില 3
- തേങ്ങ ചിരകിയത് – 5 tsp
- വെളിച്ചെണ്ണ – 2 tsp
- കടുക് – 1 tsp
- വറ്റൽ മുളക് – 3
- വെള്ളം – 2 3/ 4 cup
- ഉപ്പ് ആവശ്യത്തിന്
ആവശ്യത്തിനുള്ള ഗോതമ്പ് ചെറുതായി വറുത്തെടുക്കണം. അതിനായി ഒരു പാൻ എടുക്കുക. പാൻ ചൂടായിവരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഗോതമ്പു നന്നായി വറുത്തെടുക്കുക. ഇത് മാറ്റി വെക്കുക. നമ്മൾ ഉപ്പുമാവ് തയ്യാറാക്കാൻ പോവുന്നത് കുക്കർ ഉപയോഗിച്ചാണ്. കുക്കർ ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.
അതിലേക്ക് വറ്റൽ മുളക്, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില, കാരറ്റ്, സവാള, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. നന്നായി വെന്തു വരുമ്പോൾ വെള്ളം ഒഴിക്കുക. വെള്ളം തിളച്ചതിനുശേഷം തേങ്ങാ ചിരകിയത് ചേർക്കുക. ഗോതമ്പ് ചേർത്ത് കുക്കറിൽ വേവിക്കാം. 2 വിസിൽ വന്നതിനു ശേഷം തീ ഓഫ് ചെയ്ത് സാവധാനം തുറക്കുക. സ്വാദിഷ്ടമായ നുറുക്ക് ഗോതമ്പു ഉപ്പുമാവ് റെഡി. Credit : NEETHA’S TASTELAND