‘ബ്രോ ഡാഡി’യിൽ നിഖില വിമൽ കൊണ്ടുവരുന്ന കുട്ടിയുടെ അച്ഛൻ ആര്..? പുറത്തുവിട്ട് അണിയറ പ്രവർത്തകർ.!!

പ്രിത്വിരാജ് സുകുമാരന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ബ്രോ ഡാഡി’ കഴിഞ്ഞ ആഴ്ച്ചയാണ് ഒറ്റി റ്റി റിലീസ് ആയി ഡിസ്നെ+ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക്‌ മുന്നിൽ എത്തിയത്. മോഹൻലാൽ, പ്രിത്വിരാജ് സുകുമാരൻ, മീന, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിന്, മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. എന്നാൽ, ചിത്രത്തിൽ ബാക്കി വെക്കുന്ന ചില ഉത്തരം നൽകാത്ത ചോദ്യങ്ങൾ, ഇപ്പോൾ പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അവസാനത്തിൽ, നേഴ്സ് ആയി വന്ന നിഖില വിമൽ,

ലേബർ റൂമിൽ നിന്ന് ഒരു കുഞ്ഞിനെ എടുത്ത് വന്ന് ‘അന്നയുടെ ഹസ്ബൻഡ് ആരാണ്?’ എന്ന് ചോദിക്കുന്നുണ്ട്. ഉടനെ മോഹൻലാൽ അവതരിപ്പിച്ച ജോൺ എന്ന കഥാപാത്രവും ഈശോ എന്ന പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രവും എഴുന്നേറ്റ് നിന്ന് ഒരുമിച്ച് കൈ ഉയർത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. എന്നാൽ, പ്രേക്ഷകർ മുഴുവൻ ആ കുഞ്ഞ് യഥാർത്ഥത്തിൽ ആരുടെ കുട്ടി ആയിരിക്കും എന്ന സംശയം ഉന്നയിക്കാൻ ആരംഭിച്ചതോടെ, അത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ ചർച്ചകൾക്കും വഴിവെച്ചു. എന്നാൽ, ആ കുഞ്ഞ് ആരുടേതാണെന്നതിന്

ചിത്രത്തിൽ തന്നെ പ്രിത്വിരാജ് ചില ഹിഡൻ സൂചനകൾ നൽകുന്നുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം. ആദ്യത്തേത് ഒരു വൈൽഡ് ഗസ് ആണ്, മീന അവതരിപ്പിക്കുന്ന അന്ന എന്ന കഥാപാത്രത്തിന് സ്വാഭാവികമായും കല്യാണി അവതരിപ്പിച്ച അന്ന എന്ന കഥാപാത്രത്തേക്കാൾ വലിയ പ്രായ വ്യത്യാസം ഉണ്ട്. സ്വാഭാവികമായും പ്രായം ചെന്നവർക്ക്‌ പ്രസവ സമയത്ത് കോംപ്ലിക്കേഷൻസ് നേരിടുകയും, സമയം എടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ, സ്വാഭാവികമായും ആദ്യം പ്രസവിക്കുന്നത് കല്യാണി അവതരിപ്പിച്ച അന്നയാകാനാണ് സാധ്യത. ഇത്‌ വെറും ഒരു

വൈൽഡ് ഗസ് മാത്രമാണെങ്കിലും, ചില സോളിഡ് എവിഡൻസ് അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിട്ടുണ്ട്. സിനിമ അവസാനിക്കുമ്പോൾ അഭിനേതാക്കളുടെ പേര് എഴുതിക്കാണിക്കുന്നിടത്ത്, മീനയുടെ കഥാപാത്രത്തിന്റെ പേര് അന്നമ്മ എന്നാണ് നൽകിയിരിക്കുന്നത്. അന്ന വിളിപ്പേര് മാത്രമാണ്, സ്വാഭാവികമായും ഒരു ആശുപത്രിയിൽ ആളുകളുടെ ഔദ്യോഗിക നാമമാണ് വിളിക്കുക. അതുകൊണ്ട് തന്നെ അത് കല്യാണിയുടെ കുഞ്ഞാകാനാണ് സാധ്യത. മാത്രമല്ല, അഭിനേതാക്കളുടെ പേര് എഴുതിക്കാണിക്കുമ്പോൾ ‘ജൂനിയർ ഈശോ’ പ്രണവ് ശിവ എന്ന് കാണിക്കുന്നുണ്ട്. ഇതിൽ നിന്ന് തന്നെ ആ കുഞ്ഞ് ആരുടേതാണ് എന്ന് വ്യക്തമാണ്.