നിങ്ങൾക്കറിയാമോ ? ഒളിഞ്ഞിരിക്കുന്ന കുറെ രഹസ്യങ്ങൾ ഉണ്ടായിരുന്നു ബ്രോ ഡാഡിയിൽ.!!

പൃഥ്വിരാജ് സംവിധായകനായ മോഹൻലാൽ നായകനായ ബ്രോ ഡാഡി എന്ന സിനിമയിലെ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ ആണ് പറയാനുള്ളത്. ചിത്രം തുടങ്ങുമ്പോൾ തന്നെ വളരെ രസകരമായ ടൈറ്റിൽ ഡാഡി (D) എന്ന് എഴുതിയിരിക്കുന്നത് തിരിച്ചു എഴുതിയത് മുതൽ പൃഥ്വിരാജ് സിനിമയിൽ വ്യത്യസ്ത കൊണ്ടുവന്നു. കാരണം ഗർഭിണികൾ ആയ രണ്ട് അന്നമാരെ ആണ് കാണാൻ കഴിയുന്നത്. അടുത്തതായി പൃഥ്വിരാജ് എന്ന സംവിധായകന്റെ ശ്രദ്ധയാണ് എടുത്ത് പറയേണ്ടത് കാരണം സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന

പരസ്യ ഷൂട്ടിംഗിൽ ഒരു ന്യൂസ് ഉൾപ്പെടുത്തുന്നുണ്ട് അതിൽ നിറയെ ന്യൂസ് ചാനലുകൾ വരുന്നുണ്ടെങ്കിലും NPTV എന്ന് എടുത്തു കാണിക്കുന്നുണ്ട്. ഓർമ്മയുണ്ടോ ഒന്നോർത്തു നോക്കിയേ ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ NPTV എന്ന ചാനലിന് ആണ് ഫണ്ട്‌ ചെയ്യുന്നത്. കൂടാതെ കാറ്റടി സ്റ്റീൽ കമ്പനിയുടെ ലോഗോയും ശ്രദ്ധിക്കുന്നുണ്ട് ചിത്രത്തിൽ കാണിക്കുന്ന സെക്യൂരിറ്റിയുടെ ക്യാപ്പ്ലും ഇതേ ലോഗോ തന്നെ കാണാവുന്നതാണ്. അത്രയും ശ്രദ്ധയോടെയാണ് പൃഥ്വിരാജ് സംവിധായകൻ സിനിമ കൊണ്ടുവന്നത്.

അടുത്തതായി എടുത്തു പറയേണ്ട ഒന്നാണ് കാപ്പി ഈ സിനിമയിൽ ഒരുപാട് ഇഷ്ടത്തോടെ കുടിക്കുന്ന കാപ്പി രണ്ട് വ്യത്യസ്ത രീതികളിൽ കാണിക്കുന്നുണ്ട് ഒന്ന് പൃഥ്വിരാജിനെ അമ്മ മീന ഉണ്ടാക്കുന്ന കാപ്പി അതുപോലെ തന്നെയാണ് പൃഥ്വിരാജ് തയ്യാറാക്കുന്നത് നല്ലപത വേണമെന്ന് എടുത്തുപറയുന്നുണ്ട് സിനിമയിൽ. പതയുടെ മുകളിലായി പൊടിയിടുന്നത് പോലും ഒരേപോലെയാണ് എന്നാൽ അന്ന ഉണ്ടാക്കുന്ന കാപ്പി കട്ടൻകാപ്പിയിൽ പാലൊഴിച്ച പത ഇല്ലാത്ത കാപ്പി. അതായത് രണ്ടു പേരും അവരുടെ അമ്മമാർ ചെയ്യുന്നതുപോലെയാണ്

ചെയ്യുന്നത്. അടുത്തതായി ആർട്ട് ഡയറക്ടറുടെ ശ്രദ്ധയാണ് കാണുന്നത് പ്രിഥ്വിരാജിനെ അന്ന വിളിച്ചു ഉണർത്തുമ്പോൾ പുറകിൽ കാണുന്ന ടൈം പീസിൽ സമയം 8:33 അതിനുശേഷം പിന്നീട് വരുന്ന സീനിൽ 8:35 കറക്റ്റ് ആയിട്ട് കാണിക്കുന്നുണ്ട്. ഇതു ടൈം continuety ആണ് കാണിക്കുന്നത്. ആന്റണി പെരുമ്പാവൂർ ആന്റണി ജോസഫ് ആയി കാണുന്നത് ഇതിനു മുമ്പ് ദൃശ്യം എന്ന സിനിമയിൽ ഇതേ വേഷത്തിൽ നമ്മൾ കണ്ടിട്ടുള്ളതാണ് . സീനുകളിലെ സമയം കാണിക്കുന്നത് ഓരോ സമയവും കറക്റ്റാണ്.