ഒറ്റ നോട്ടത്തിൽ മനസിലാവില്ല ഈ ഭീഷ്മയെ !!! നിങ്ങളെ ഞെട്ടിക്കുന്ന ഭീഷ്മ ടീസറിലെ ഹിഡൻ ഡീറ്റെയിൽസ് !

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിട നൽകി കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവത്തിന്റെ ടീസർ റിലീസ് ആയി. ബിഗ് ബി യ്ക്കു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. കലിപ്പ് ലുക്കിൽ മമ്മൂട്ടി എത്തിയ ടീസർ നിരവധി റെക്കോർഡുകൾ ഇപ്പോഴേ തകർത്ത് കഴിഞ്ഞു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. മൈക്കിൾ എന്ന കഥാപാത്രമായെത്തുന്ന മമ്മൂട്ടിയുടെ

ചിത്രത്തിലെ ​ഗെറ്റപ്പുകൾ നേരത്തെ തന്നെ തരം​ഗമായി മാറിയിരുന്നു. ചിത്രത്തിൽ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ നമ്മൾ കണ്ടത് മാത്രമല്ല ഭീഷ്മയുടെ ടീസർ. ഒട്ടനവധി ഡയറക്ടർ ബ്രില്ലിയൻസ് ടീസറിലുണ്ടെന്ന് ആരാധകർ പറയുന്നു. മമ്മൂട്ടി ചിത്രത്തിൽ ഡബിൾ റോളിലാണ് എത്തുന്നതെന്നും ആരാധകർ പറയുന്നുണ്ട്. പുതുമയുള്ള ഒട്ടനവധി ഹിഡൻ ഡീറ്റൈൽസുമായി എത്തി ശ്രദ്ധ നേടുകയാണ് മൂവി മാനിയ മലയാളം എന്ന യൂട്യൂബ് ചാനൽ.

ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ ടൈറ്റിൽ മഹാഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇവർ പറയുന്നു. ഭീഷ്മ എന്ന കഥാപാത്രം മഹാഭാരതത്തിലെ കൗരവരെ നയിക്കുന്ന ഭീഷ്മരാവാം എന്ന് മൂവി മാനിയ മലയാളം പറയുന്നു. മഹാഭാരതത്തിലെ ഭീഷ്മരെ പോലെ ഭീഷ്മയും നല്ല വശം കൂടിയുള്ള വ്യക്തിയാകാം. ഭീഷ്മ പർവത്തിന്റെ ടൈറ്റിലിൽ കാണിക്കുന്ന അമ്പ് ഭീഷ്മരുടെ ശരശയ്യയുടെ പ്രതിരൂപമാണ്. ടീസറിൽ മമ്മൂട്ടിയുടെ കൂടെ ഉള്ള മുഖം വ്യക്തമല്ലാത്ത വ്യക്തികൾ

ഫർഹാൻ ഫാസിൽ,ഷൈൻ ടോം ചാക്കോ എന്നിവരാണെന്നും മൂവി മാനിയ മലയാളം പറയുന്നു. പണ്ടത്തെ ഗ്യാങ്‌സ്റ്റർ ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ മറൈൻ ഏക്സ്‌പോർട്ടർ ആയി ജീവിക്കുന്നതാവാം ഭീഷ്മ എന്നും ഇവർ അഭിപ്രായപ്പെടുന്നു. ടീസറിലെ ആക്ഷൻ രംഗങ്ങളിൽ ഇതിനെ സാധൂകരിക്കുന്ന ഒരുപാട് തെളിവുകളുമുണ്ട്. ടീസറിലെ ക്രെഡിറ്റ്സിലും വെള്ളത്തിന്റെ സാന്നിധ്യവുമുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഡീക്കോഡിങ്ങുകൾ ആരാധകർ നടത്തുന്നുണ്ട്. പലതും ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.