റംബൂട്ടാൻ ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ ഇതറിയണം

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റംബൂട്ടാൻ. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.

ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്‌ച്ച് തുടങ്ങുന്നത്. ‘പഴങ്ങളിലെ രാജകുമാരി’ എന്നും ‘ദേവതകളുടെ ഭക്ഷണം’ എന്നും വിശേഷിക്കപ്പെടുന്ന റംബുട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു. വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ്, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

നൂറുഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വൈറ്റമിന്‍ സിയുണ്ട്. റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും.

കോപ്പര്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാന്‍ പഴം പച്ചയ്ക്ക് കഴിക്കുന്നത് തന്നെയാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡില്‍ ഉള്‍പ്പെടുത്തിയോ ഇത് കഴിക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.