ചെറുനാരങ്ങ ഉപയോഗിച്ചാല്‍ ഉള്ള ഗുണങ്ങള്‍

നിത്യജീവിതത്തില്‍ നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് ചെറുനാരങ്ങ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്നതു തന്നെ.

പ്രമേഹം, അര്‍ബുദം, സ്മൃതിഭ്രംശം തുടങ്ങിയ ആജീവനാന്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഇത്തരം രോഗാവസ്ഥ വരുന്നത് തടയാനും ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും. ചെറുനാരങ്ങയില്‍ അടങ്ങിയ സിട്രിക് ആസിഡ് മറ്റു പല ഭക്ഷണസാധനങ്ങളെയും അപേക്ഷിച്ച് താരതമ്യേന വീര്യമുള്ള അമ്ലമാണ്. സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. മോണരോഗങ്ങള്‍, ദന്തക്ഷയം വായ്‌നാറ്റം പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.

നാരങ്ങാനീര് സ്ഥിരമായി ഉപയോഗിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കാനും മേദസ് ദഹിപ്പിക്കാനും ഉത്തമമാണ്. തൂക്കം കുറയ്ക്കാനുള്ള പല ആഹാരക്രമങ്ങളിലും ചെറുനാരങ്ങ മുഖ്യഘടകമാണ്. അവയിലടങ്ങിയ ജലാംശവും നാരുകളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.