3 ദിവസം തുടര്‍ച്ചയായി നെല്ലിക്ക കഴിച്ചാല്‍…
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ്. നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക സഹായിക്കും.
അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്. വിറ്റാമിന്‍ സി, ആന്റെിഓക്സിഡന്റെ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
നെല്ലിക്ക കഴിക്കുന്നതിലൂടെ ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ കഴിയുന്നു. മാത്രമല്ല നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നുംതന്നെ വരില്ല. ചുവന്ന രക്താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത് വിളര്‍ച്ച മാറാന്‍ സഹായിക്കും.
നെല്ലിക്കയിലുള്ള ആന്റി ഓക്സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും ഒപ്പം മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച് മുടി കൊഴിച്ചില്‍ മാറാനും, മുടിയുടെ സ്വാഭാവികനിറം നിലനിര്‍ത്താനും സഹായിക്കും.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.