ചെമ്പു പാത്രത്തിൽ 8 മണിക്കൂർ സൂക്ഷിച്ച വെള്ളം ഒരു ഗ്ലാസ് കുടിച്ചാൽ ശരീരത്തിൽ വരുത്തും മാറ്റങ്ങൾ

പണ്ടൊക്കെ മിക്ക വീടുകളിലും കുടിവെള്ളം നിറച്ച് വെച്ചിരുന്നത് ചെമ്പ് പാത്രങ്ങളിലായിരുന്നു. എന്നാൽ ഇന്ന് പലരും കുടിവെള്ളം സൂക്ഷിക്കാൻ പ്ലാസ്റ്റിക് കുപ്പികളും മറ്റുമാണ് ഉപയോഗിക്കുന്നത്. ആരോഗ്യകരമായി നോക്കിയാൽ കുടിവെള്ളം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായത് ചെമ്പ് പാത്രങ്ങളാണ്.

ആയുര്‍വേദത്തില്‍ ചെമ്പിന് വളരെ പ്രധാന്യമുണ്ട്. വെള്ളം സൂക്ഷിക്കുന്നതിനും, മിനറലുകള്‍ ശുദ്ധീകരിക്കുന്നതിനും, ആരാധനയ്ക്കുള്ള ഏലസ്സുകള്‍ നിര്‍മ്മിക്കുന്നതിനുമൊക്കെ ചെമ്പ് ഉപയോഗിച്ചുവരുന്നു. ചെമ്പു പാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത് ബാക്ടീരിയല്‍ അണുബാധകളെ ചെറുക്കാന്‍ ഏറെ നല്ലതാണ്. വാട്ടര്‍ പ്യൂരിഫയറിന്റെ ഗുണം ചെയ്യുന്ന ഇത് ബാക്ടീരിയല്‍ രോഗങ്ങളായ വയളിറക്കം പോലുളള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്.

കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലുമോ ചെമ്പ് പാത്രത്തിൽ വെള്ളം സംഭരിക്കുമ്പോൾ ചെമ്പിൽ അടങ്ങിയിട്ടുള്ള ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ വെള്ളത്തിലേക്ക് ഇറങ്ങുകയും ഈ വെള്ളം കുടിക്കുമ്പോൾ ചെമ്പിൽ അടങ്ങിയിട്ടുള്ള ഇത്തരം ആരോഗ്യ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു.

ആയുര്‍വേദമനുസരിച്ച് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലനപ്പെടുത്താന്‍ സഹായിക്കും. ചെമ്പില്‍ നിന്ന് വെള്ളത്തിലേക്ക് പോസിറ്റീവായ ഊര്‍ജ്ജം പ്രവേശിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്നമാണ് ശരീരത്തില്‍ ചെമ്പിന്‍റെ അളവ് കുറവ്. ചെമ്പിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.