പൊങ്ങ് അഥവാ കോക്കനട്ട് ആപ്പിൾ കഴിച്ചിട്ടുണ്ടോ..

മുളച്ച തേങ്ങക്കുള്ളിൽ കാണപ്പെടുന്ന മൃദുലമായ വെളുത്ത പഞ്ഞികെട്ടു പോലെ കാണുന്ന ഒന്നാണ് പൊങ്ങ്. തേങ്ങയേക്കാളേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പൊങ്ങ്. തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.

ഉണങ്ങിയ തേങ്ങ മുളയ്ക്കുമ്പോള്‍ ഉണ്ടാകുന്നതാണിത്. ഇതിനെ പരിഷ്‌കരിച്ച് ചിലര്‍ കോക്കനട്ട് ആപ്പിള്‍ എന്നും വിളിക്കാറുണ്ട്. പൊങ്ങ് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് പ്രമേഹം നിയന്ത്രിക്കുന്നു. വൃക്ക രോഗം, മൂത്രത്തില്‍ പഴുപ്പ്, കൊളസ്‌ട്രോള്‍ എന്നീ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഈ പൊങ്ങ്.

പൊങ്ങ് കഴിക്കുന്നതിലൂടെ ശരീരത്തിൽ നല്ല കൊഴുപ്പിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കും. തേങ്ങ മുളപ്പിച്ച് പൊങ്ങ് കുട്ടികൾക്ക് നൽകുന്നത് കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഏറെ ഗുണകരമാണ്. ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് പൊങ്ങ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് പൊങ്ങ് വളരെയധികം സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.