സിമ്പിൾ മേക്കോവർ ലുക്കിൽ പ്രിയപ്പെട്ട പാട്ടിനു പാട്ടുപാടി ചുവടുവെച്ചു മലയാളികളുടെ പ്രിയതാരം ഭാവന.!!

മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് ഭാവന. തന്റെ അഭിനയ മികവ് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ താരം. മലയാളം കൂടാതെ കന്നട തമിഴ് എന്നീ ഇതരഭാഷാ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. അതിനു ശേഷം ഭാവനയുടെ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടു. എല്ലാ ചിത്രങ്ങളും ആരാധകർ

കയ്യടിയോടുകൂടി സ്വീകരിച്ചു. രണ്ടായിരത്തി രണ്ടിൽ റിലീസ് ചെയ്യപ്പെട്ട ഭാവനയുടെ ആദ്യചിത്രമായ ‘നമ്മൾ’ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. കന്നഡ ഫിലിം പ്രൊഡ്യൂസർ നവീൻ ആണ് ഭാവനയുടെ ഭർത്താവ്. ഇരുവരും തമ്മിലുള്ള വിവാഹം 2018 ജനുവരി 22നായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഭാവന. ഏതൊരു സാഹചര്യത്തിലും ആത്മ ധൈര്യം കൈവിടാതെ പൊരുതി മുന്നേറാനുള്ള കഴിവു നേടിയ ഒരു വ്യക്തി കൂടിയാണ് താരം.

തന്റെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിലൂടെ ആരാധകർക്കു മുൻപിൽ എല്ലായിപ്പോഴും സജീവമാണ്. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും തന്റെതായ കഴിവുകൊണ്ട് പ്രശസ്തി നേടിയിട്ടുണ്ട്. 1.6 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഭാവനയ്ക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത് താരം പ്രിയപ്പെട്ട പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന രംഗങ്ങളാണ്. അട്ടപ്പാടിയിൽ ഉള്ള പാഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉദ്ഘാടന വേളയിൽ

താരം അഭിനയിച്ച ഹണീബി എന്ന ചിത്രത്തിലെ “ചേമന്തിചേലും കൊണ്ട് മോഹിപ്പിക്കും പെണ്ണാളെ” എന്ന ഗാനത്തിനൊത്താണ് പ്രിയതാരം ചുവടുവെയ്ക്കുന്നത്. ഇളംപച്ച നിറത്തിലുള്ള തന്റെ ചുരിദാറിൽ വളരെ സിമ്പിൾ മേക്കോവർ ലുക്കിലാണ് താരം ഉദ്ഘാടനത്തിനെത്തിയത്. പ്രശസ്ത സിനിമ പേജ് ആയ ഇന്ത്യൻ സിനിമ ഗാലറി പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.