കുസൃതി നിറഞ്ഞ കുറിപ്പോടെ വിവാഹ വാർഷിക സന്തോഷം പങ്കുവെച്ച് നടി ഭാവന. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. നിലവിൽ കന്നഡ സിനമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളത്തിൽ അമ്പതോളം സിനിമകൾ അഭിനയിച്ച നടി ഭാവന മലയാളികളുടെ ഇഷ്ട താരമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞ് നില്‍ക്കുകയാണ്. കന്നഡ സിനിമാ നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഭാവന കർണാടകത്തിലേക്ക്
പോവുന്നത്. പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സജീവമായി തന്നെ അഭിനയ രംഗത്തുണ്ട്. ഇന്ന് ഭാവനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവായ നവീനെ ജീവിത പങ്കാളിയാക്കിയ ദിവസമാണിന്ന്. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഭര്‍ത്താവ് നവീനൊപ്പമുള്ള പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഒപ്പം സന്തോഷം നിറഞ്ഞ ഈ ദിവസത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്.
ഭർത്താവായ നവീനൊപ്പം സെല്‍ഫി എടുക്കുന്നതും ശേഷം ആ ഫോട്ടോസ് ഭര്‍ത്താവിനെ കാണിച്ച് കൊടുക്കുന്നതുമായിട്ടുള്ള ചിത്രങ്ങളാണ് ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. ഒപ്പം വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ‘ഒരു സ്പെഷ്യല്‍ വ്യക്തിയെ ജീവിതകാലം മുഴുവന്‍ ശല്യപ്പെടുത്താന്‍ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കും’ എന്നാണ് ഭാവന കുസൃതി നിറഞ്ഞ ഭാഷയിൽ പങ്കുവെച്ച ചിത്രങ്ങള്‍ക്ക്
ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ സുഹൃത്തുക്കളായ പലരും ദമ്പതികൾക്ക് വിവാഹവാർഷിക ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. 2018 ജനുവരി ഇരുപത്തിരണ്ടിനാണ് ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും തമ്മില്‍ വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച കന്നട സിനിമ നിര്‍മ്മിച്ചതിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. സിനിമാലോകം ഒന്നടങ്കം എത്തിയ താരവിവാഹമായിരുന്നു ഭാവനയുടേത്.