രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിക്കൂ..

ഒരു പുണ്യ സസ്യം എന്നതിലുപരി ഔഷധ സസ്യം കൂടിയാണ് തുളസി. പല ആരോഗ്യ ഗുണങ്ങളും തുളസിക്കുണ്ട്. ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും തുളസി പരിഹാരമാണ്. അസുഖത്തിനുള്ള പ്രതിവിധി മാത്രമല്ല, അസുഖം വരാതെ തടയാനും തുളസിയ്ക്കു സാധിയ്ക്കും.

ത്വക് രോഗങ്ങള്‍ അകറ്റാനും, മുഖകാന്തിക്കും തുളസി അത്യുത്തമമാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും തുളസിയ്ക്ക് കഴിവുണ്ട്. മുഖത്ത് തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. തുളസിയില്‍ അടങ്ങിയിരിക്കുന്ന യുജിനോള്‍ ഹൃദയാരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും. പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ, പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും.

രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പിഎച്ച് ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും. തുളസിയിലയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള കൂടുതൽ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.