കുഞ്ഞിരാമായണം, ഗോദ ,മിന്നൽ മുരളി മൂന്നും തമ്മിൽ ഇങ്ങനെ ഒരു ബന്ധമോ ? ബേസിൽ ഒരു സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടാക്കുന്ന വ്യക്തിയാണ്. കേട്ടാൽ നിങ്ങൾ ഞെട്ടും.!!

ബേസിൽ ജോസഫ് ഒരു ഗംഭീര നടനും നല്ലൊരു ഡയറക്ടറും കൂടെയാണ് എന്ന് തെളിയിച്ച ആളാണ്. എന്തായിരിക്കും ബേസിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു സിനിമയുടെ യൂണിവേഴ്സ് എന്നറിയാമോ കേട്ടാൽ നിങ്ങൾ ഞെട്ടും. കുറച്ചു പുറകിലേക്ക് ഒന്നു ചിന്തിച്ചു നോക്കണം. ആദ്യ സിനിമയായ കുഞ്ഞിരാമായണം അതിന്റെ ഉള്ളിൽ നടക്കുന്ന കുറച്ച് കാര്യങ്ങളും അത് കഴിഞ്ഞു വന്നിട്ടുള്ള സിനിമകളും തമ്മിൽ ഒരുപാട് കണക്ഷൻ വരുത്താൻ ശ്രദ്ധിച്ച ആളാണ് നമ്മുടെ ബേസിൽ ജോസഫ്. കുഞ്ഞിരാമായണം നടക്കുന്നത് ദേശം എന്ന സ്ഥലത്തുവച്ചാണ്. അടുത്ത സിനിമയായ ഗോദ നടക്കുന്നത് കണ്ണാടിക്കൽ എന്ന സ്ഥലത്താണ്.

രണ്ടു സിനിമയും രണ്ട് ടീമിനെ കാണിക്കുന്നുണ്ട് ദേശത്തെ ടീമിന്റെ പേര് ഡെയിഞ്ചറസ് ബോയ്സ് എന്നും, ഗോദയിലെ ടീമിന്റെ പേര് യൂത്ത് ബോയ്സ് എന്നുമാണ്. മഞ്ഞപ്ര എന്ന സ്ഥലം കാണിക്കുന്നതും വളരെയധികം കണക്ഷൻ തോന്നിയ ഒന്നാണ്. കട്ട്‌പീസ് കുട്ടൻ നാടുവിട്ടുപോയി വന്നതിനുശേഷം ഇരിക്കുന്ന ഒരു ഹോട്ടലിന് മുന്നിൽ ഒരു ബോർഡ് ഉണ്ട് ആ ബോർഡിൽ ഒരു സീൻ ഉണ്ട് അതിൽ മഞ്ഞപ്ര എന്ന എഴുതിയിട്ടുണ്ട്. ഇതേ മഞ്ഞപ്ര ഗോദയിലെ നായിക വന്നിറങ്ങുന്ന സീനിലും കാണിക്കുന്നുണ്ട് കുഞ്ഞി രാമായണത്തിൽ കാണുന്ന കുറുക്കൻമൂല എന്ന സ്ഥലം തന്നെയാണ് മിന്നൽ മുരളി എന്ന കഥ നടക്കുന്ന സ്ഥലം.

ഇതിൽ നിന്നും മഞ്ഞപ്ര എന്ന ഒരു സ്ഥലവും അതിനൊരു റെയിൽവേസ്റ്റേഷനും ആ പരിധിയിൽ വരുന്ന മൂന്നു സ്ഥലങ്ങൾ ആയിരിക്കാം കണ്ണാടിക്കൽ, കുറുക്കൻമൂല, ദേശം എന്നും നമുക്ക് അനുമാനിക്കാം. മിന്നൽ മുരളിയിൽ ജയ്സൺ കാണിക്കുന്ന ബോട്ടിൽ പുണ്യാളൻ എന്ന് എഴുതിയതായി കാണിക്കുന്നുണ്ട്. അച്ഛൻ സെന്റ് ജോൺസ് പുണ്യാളന്റെ വേഷത്തിൽ വരുന്നതും സെന്റ് ജോൺസ് പുണ്യാളൻ ആണ് ഈ നാട് രക്ഷിക്കുന്നത് എന്നൊക്കെ കൂടെ കാണിക്കാനാണ് അങ്ങനെ കാണിക്കുന്നത്. ഇത് കുറച്ചുകൂടി ഡീറ്റൈൽ ചെയ്യുന്നതിനു പുണ്യാളന്റെ ഒരു സ്റ്റാച്യു സിനിമയിൽ കാണിക്കുന്നുണ്ട്. ക്ലൈമാക്സ് കാണിക്കുന്നത് നാടിനെ

രക്ഷിക്കാനായി സെന്റ് ജോർജ് പുണ്യാളൻ ഒരു ഡ്രാഗനെ കൊല്ലുന്നത്. ഇതിന് റഫറൻസ് ആയിട്ടാണ് ഷിബുവിന്റെ പിന്നിലൊരു ഡ്രാഗൺനെ നമുക്ക് കാണാൻ സാധിക്കുന്നത്. മിന്നൽ മുരളിയിൽ ഒരു ബസ്സിലെ ബോർഡ് കാണുന്നുണ്ട് അതിൽ ദേശം കണ്ണാടിക്കൽ എന്ന് കാണിക്കുന്നുണ്ട് കണ്ണാടിക്കൽ ഗോദ സിനിമയിൽ കഥ നടന്നിട്ടുള്ള സ്ഥലമാണ്. മിന്നൽ മുരളിയുടെ ചായക്കടയിലെ ജനലിലൂടെ പുറത്തുകാണുന്ന ബോർഡ് ക്യാപ്റ്റനോട്‌ മത്സരിക്കാൻ വരൂ എന്നാണ് അത് ഗോദയിലേക്ക് ക്യാപ്റ്റനോട് മല്ലിടാൻ വരൂ എന്നു കാണുന്ന ബോർഡ് ആണ്. അതുപോലെ ബേസിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഞാൻ ദേശത്തെ ഗർജിക്കുന്ന സിംഹം

ആണെന്ന്, ഇത് കുഞ്ഞി രാമായണത്തിലെ പോസ്റ്ററിൽ കാണുന്ന ഡയലോഗ് ആണ്. മിന്നൽ മുരളിയിലെ പള്ളിയിലേക്ക് പോകുന്ന വഴിയും രാത്രി സീനും ഗോദയിലെ അതേ പള്ളി സീനും രാത്രി സീനും ആണ്. ഗോദയിൽ അതിഥി ജയിക്കാൻ നാട്ടുകാർ മുഴുവനും ആഗ്രഹിക്കുന്ന പോലെ തന്നെയാണ് മിന്നൽ മുരളിയിൽ ഷിബുവിനെ തോൽപ്പിച്ചു കൊണ്ട് ജെയ്‌സന്റെ വിജയം ആഗ്രഹിക്കുന്ന നാട്ടുകാരെ കാണാൻ കഴിയുന്നത്. ഷിബുവും ജയ്സണും ഓടുന്ന വയലും കുഞ്ഞി രാമായണത്തിലെ കട്ട് പീസ് കുട്ടൻ ഓടുന്ന വയലും ഒന്നാണ്. അവിടെ കൂടി ഓടി കഴിഞ്ഞ് മറ്റൊരു റോഡിൽ എത്തുമ്പോൾ കാണുന്ന വ്യക്തി തന്നെയാണ്

കുഞ്ഞി രാമായണത്തിലും കല്യാണനിശ്ചയ സമയത്ത് കാണുന്നത്. കുഞ്ഞി രാമായണത്തിൽ ടിവി കാണുമ്പോൾ കറണ്ട് പോകുന്ന പോലെ തന്നെയാണ് മിന്നൽ മുരളിയുടെ വീഡിയോ കാണുമ്പോൾ കരണ്ട് പോകുന്നത്. മിന്നൽ മുരളിയിൽ ജയ്സൻ വരുന്ന സ്റ്റുഡിയോയുടെ പേര് ബോംബെ സ്റ്റുഡിയോ എന്നാണ് കുഞ്ഞിരാമായണത്തിൽ കാണുന്ന ചായക്കടയുടെ പേര് ബോംബെ ടീസ്റ്റാൾ എന്നാണ് ഒരു റഫറൻസ് ആണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. കുഞ്ഞിരാമൻ ലൗസ് തങ്കമണി എന്ന് പണ്ട് ചുമരിൽ എഴുതിയത് പോലെയാണ് ജയ്സൺ ലവ്സ് ബിൻസി എന്ന എഴുതിയതും. കുഞ്ഞി രാമായണത്തിൽ കട്ട്പീസ് കുട്ടനെ

പോലെ തന്നെ മിന്നൽ മുരളിയുടെ ജയ്സണും ഒരു തയ്യൽ കടക്കാരൻ ആയിട്ടാണ് ഇതിൽ കാണിക്കുന്നത്. കുഞ്ഞി രാമായണത്തിൽ സൽസ എന്ന ബോട്ടിൽ പോലെ തന്നെ മിന്നൽ മുരളിയിൽ സൽസ മിനറൽവാട്ടർ എന്ന് കാണാൻ സാധിക്കുന്നുണ്ട്. കുഞ്ഞിരാമായണം ഷോർട്ട് ഫിലിം നായകനായെത്തുന്ന പ്രകാശൻ തന്നെയാണ് മിന്നൽ മുരളിയിൽ കാണാൻ സാധിക്കുന്നത്. കുഞ്ഞിരാമനും സൃന്ദയും ഇരുന്ന് ഭക്ഷണം കഴിക്കുന്ന അതേപോലെ തന്നെയാണ് ബ്രൂസിലി വിജിയും ജയ്സണും ഇരുന്ന് ഭക്ഷണം കഴിക്കുന്ന സീൻ. അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഒരേ പോലെ കൊണ്ട് വരാനും എന്നാൽ ഓരോ സിനിമയും കൂടുതൽ രസിപ്പിച്ചു കൊണ്ടും സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടാക്കി എടുക്കുന്ന ബേസിൽ ഒരു അത്ഭുതം തന്നെ ആണ്.