ഗ്യാസ് നീക്കി വയർ ക്ലീനാക്കാൻ അയമോദകം

പലരേയും അലട്ടുന്ന ഒന്നാണ് ഗ്യാസ് അഥവാ അസിഡിറ്റി പ്രശ്‌നം. വയര്‍ വന്നു വീര്‍ക്കുന്നതും ഏമ്പക്കം വരുന്നതും ശോധന ശരിയാകാത്തതുമെല്ലാം ഗ്യാസ് വരുത്തുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും കിഴങ്ങു വര്‍ഗങ്ങളും ഉരുളക്കിഴങ്ങും പരിപ്പും പയര്‍ വര്‍ഗങ്ങളുമെല്ലാം ചില തരം മരുന്നുകള്‍, വ്യായാമക്കുറവ്, നേരം തെറ്റി ഭക്ഷണം, നല്ല ഉറക്കമില്ലാത്തത്, വെള്ളം കുടി കുറയുന്നത് തുടങ്ങിയ ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങള്‍ പലതാണ്.

പയറു വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുള്ള സങ്കീര്‍ണ അന്നജങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇവയെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കള്‍ വന്‍കുടലില്‍ വെച്ച് ആഹാരമാക്കുകയും മീതൈന്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഭക്ഷ്യ നാരുകള്‍ അധികമായി പെട്ടെന്ന് ശീലമാക്കുന്നവരിലും ഇതേ രീതിയില്‍ ഗ്യാസ് ഉണ്ടാവാം.

അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും. അയമോദകത്തില്‍ തൈമോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇതാണ് പെട്ടെന്നു തന്നെ ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്നത്. വയറിലെ ആസിഡുകളുടെ തികട്ടല്‍ കുറച്ച്‌ അസിഡിറ്റി, ദഹനക്കേട്‌,വായുക്ഷോഭം എന്നിവയ്‌ക്ക്‌ പെട്ടന്ന്‌ ആശ്വാസം നല്‍കുകയും ചെയ്യും.

ജീരകവും ഗ്യാസ്, അസിഡിറ്റി പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഒരു ടീസ്‌പൂണ്‍ അയമോദകവും ഒരു ടീസ്‌പൂണ്‍ ജീരകവും ഒരു കപ്പ്‌ വെള്ളത്തില്‍ ഇട്ട്‌ തിളപ്പിക്കുക. സ്വര്‍ണ്ണ നിറമാകുന്നത്‌ വരെ വെള്ളം തിളപ്പിക്കുക. അസിഡിറ്റിയ്‌ക്കും വയറിന്റെ പ്രശ്‌നങ്ങള്‍ക്കും പെട്ടന്ന്‌ ആശ്വാസം ലഭിക്കാന്‍ ഈ വെള്ളം കുടിക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.