നിറവയറുമായി പാട്ടിനൊത്ത് ചുവടുവെച്ച് ആതിരയും പാർവതിയും; വീഡിയോ വൈറലാകുന്നു.!!

മലയാള ടെലിവിഷൻ സീരിയലുകൽ മുൻപന്തിയിൽ നിൽക്കുന്ന, പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പരമ്പരയാണ് കുടുംബവിളക്ക്. ഈ പരമ്പരയിലൂടെ ജനങ്ങൾക്ക് പരിചിതമായ മുഖമാണ് ആതിര മാധവിന്റെത്. തന്റെ എൻജിനീയറിങ് ജോലി വിട്ടാണ് ആതിര അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. സീരിയലിലെ പ്രധാനകഥാപാത്രമായ സുമിത്രയുടെ മകനായ അനിരുദ്ധിന്റെ ഭാര്യയായിട്ടാണ് ആതിര

മാധവ് പരമ്പരയിൽ വേഷമിടുന്നത്. താൻ ഗർഭിണിയാണെന്ന വിവരം നേരത്തെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരുന്നു. രാജീവ് മേനോനാണ് ആതിരയുടെ ഭർത്താവ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും മോഡൽ എന്ന നിലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പാർവ്വതി സോമനാഥ്. തന്റെ വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പാർവതി പ്രേക്ഷകർക്ക് വേണ്ടി

പങ്കുവയ്ക്കാറുണ്ട്. 48000-ത്തിൽപ്പരം ഫോളോവേഴ്സാണ് പാർവ്വതിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. തരുൺ പരമേശ്വർ ആണ് പാർവതിയുടെ ഭർത്താവ്. ആതിരയും പാർവതിയും നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ച് തങ്ങളുടെ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വളരെ സന്തോഷത്തോടുകൂടി

തന്നെയാണ് ആരാധകർ ഈ കാഴ്ച നോക്കി കാണുന്നത്. പച്ചനിറമുള്ള ഗൗണിൽ ആതിരയും, ചുവന്ന ഗൗണിൽ പാർവതിയും ഒന്നിച്ച് നൃത്തം വെക്കുന്ന വീഡിയോ വളരെ മനോഹരമാണ്. കുട്ടികൾക്കായി കാത്തിരിക്കുന്നു,37 ആഴ്ച 35 ആഴ്ചയുമായി ഒന്നിച്ചപ്പോൾ ( babies loading…wen 37th week met 35 week.) എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി താരം നൽകിയിരിക്കുന്നത്.