ബേബി ഷവറിനിടെ ആതിരയ്ക്ക് കിടിലൻ സർപ്രൈസ്, കൈനിറയെ സമ്മാനങ്ങളുമായി പാറുവും ഡയാനയും ! വൈറലായി വീഡിയോ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. അഭിനയത്തിനൊപ്പം സോഷ്യൽമീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. ബേബി ഷവറിന്റ മേക്കപ്പും ഡ്രസ്സ്‌ എടുക്കുന്നതുമാണ് വീഡിയോയുടെ

തുടക്കം കാണിക്കുന്നതെങ്കിലും ഫോട്ടോഷൂട്ടിനിടയിലേക്ക് ആതിരയെയും കൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ഡയാന ഹമീദ് എത്തിയത് ആദ്യത്തെ സർപ്രൈസ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് വീഡിയോയിൽ പറയുന്നുണ്ട് മാത്രമല്ല എൻ്റെ കൊച്ചിൻ്റെ ഉമ്മ എന്നാണ് ഡയാനയെ ആതിര വിശേഷിപ്പിക്കുന്നത്. ഇതിനിടയിൽ ആതിരയുടെ വയറിൽ തൊട്ട് കുഞ്ഞിനോട് സോറി കേട്ടോ വളകാപ്പിന് വരാൻ പറ്റിയില്ല, ക്ഷമിക്കണം എന്ന് ഡയാന പറയുന്നതും

വീഡിയോയിൽ വ്യക്തമായി കാണാം. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ വീണ്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവിടേയ്ക്ക് അഭിനേതാവും യൂട്യൂബറുമായ പാർവതിയും എത്തുന്നുണ്ട്. എന്തൊരു സർപ്രൈസാണ് ഇതെന്നായിരുന്നു ആതിര മറുപടി പറഞ്ഞത്. ആതിരയ്ക്ക് കൈ നിറയെ സമ്മാനവുമായാണ് പാർവതി കൃഷ്ണ ആതിരയെ കാണാനെത്തിയത്. ഇതിനു മുൻപ് നേരിൽ കണ്ടിട്ടില്ലെങ്കിലും തനിക്കു വളരെ ഇഷ്ട്ടമുള്ള താരങ്ങളാണ്

ഇരുവരും എന്നും പാർവതി വീഡിയോക്കിടയിൽ പറയുന്നുണ്ട്. വളരെ ഹെൽത്തി ആയിട്ടുള്ള ആഹാര സാധനങ്ങളൊക്കെയാണ് പാർവതി ആതിരക്കായി വാങ്ങിക്കൊണ്ടുചെന്നത്. പ്രസവശേഷമുള്ള തടി കുറയ്ക്കുന്നതിൽ പാർവതി ഇൻസ്പിരേഷൻ ആണെന്നും താനും തടി വെക്കുമ്പോൾ കുറയ്ക്കുന്നത് എങ്ങനെയെന്ന് ചോദിക്കാൻ താൻ പാർവതിയെ വിളിക്കാനിരിക്കുകയായിരുന്നുവെന്നും ആതിര പറയുന്നു.