ആവേശത്തോടെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് അരുൺ ഗോപനും കുടുംബവും.!!

ഏറെ പ്രശസ്തിയാർജ്ജിച്ച ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തി, ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയതിന് ശേഷമാണ് അരുൺ ഗോപൻ, നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. യൂട്യൂബിലും നിമ്മി വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിലും മിന്നും താരങ്ങളാണ്. ഇരുവരുടെയും ജീവിതത്തിലേക്ക്

ഒരു അതിഥി കൂടി എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇവർ. നിമ്മി അരുൺഗോപന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അരുൺ ഗോപന്റെയും നിമ്മിയുടെയും കുഞ്ഞിന്റെയുമൊപ്പം ഒരു കാർ കൂടി വീട്ടിലേക്ക് അതിഥിയായി എത്തുകയാണ്. മുൻപ് താൻ രണ്ടു കാറുകൾ വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബസമേതം ആദ്യമായി വാങ്ങുന്ന കാറാണിതെന്ന സന്തോഷം അരുൺ ഗോപൻ യൂട്യൂബ് വീഡിയോയിൽ

പങ്കുവെച്ചിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് പുത്തൻ കാറിന്റെ വിശേഷങ്ങൾ അരുൺ ഗോപൻ പങ്കുവെച്ചത്. പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുകയാണെന്നും അരുൺ പറഞ്ഞു. കൂടാതെ കാറിന്റെ കൂടുതൽ വിവരങ്ങൾ മറ്റൊരു വീഡിയോയിൽ പങ്കുവെക്കുമെന്നും അരുൺ ഗോപൻ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുണ്‍. സംഗീത രംഗത്തും അരുൺ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുൺ

ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്.അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്. ചന്ദനമഴ എന്ന മലയാള സീരിയലിൽ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് നിമ്മി സീരിയലിൽ അവതരിപ്പിച്ചത്.