അമ്മായി അമ്മയും മരുമോനും ആയാൽ ഇങ്ങനെ വേണം😍😍 താരാ കല്യാണിനെ കൂൾ ആക്കാൻ അർജുൻ ചെയ്തത് കണ്ടോ 😂😂 പഴയ അതേ പതിനെട്ടുകാരൻ തന്നെയെന്ന് സൗഭാഗ്യ.!!

സോഷ്യൽ മീഡിയയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരദമ്പതികൾ ആണ് സൗഭാഗ്യയും അർജുനും. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിൽ കൂടിയും സിനിമാതാരങ്ങൾക്ക് ഉള്ളതിൽ അധികം ആരാധക പിന്തുണയാണ് ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്. ടിക്ടോക് വീഡിയോ കളിലൂടെയാണ് മലയാളികൾ സൗഭാഗ്യയെ ആദ്യമായി പരിചയപ്പെടുന്നത്. സലിം കുമാറിൻറെ ഉൾപ്പെടെയുള്ള കോമഡി

രംഗങ്ങൾ അനായാസേന അവതരിപ്പിച്ച സൗഭാഗ്യയ്ക്ക് ലേഡി സലിംകുമാർ എന്ന ഒരു പേരു പോലും ഉണ്ടായിരുന്നു. സൗഭാഗ്യയുടെ വീഡിയോകളിൽ കൂടിത്തന്നെയാണ് അർജുനെയും ആരാധകർ പരിചയപ്പെട്ടത്. സൗഭാഗ്യയുടെ അമ്മയായ താരാകല്യാൺ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തുവർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ

അർജുനും സൗഭാഗ്യയും യാതൊരു മടിയും കാണിച്ചില്ല. ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. കഴിഞ്ഞ ദിവസമാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽനിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുഞ്ഞിനൊപ്പം ഉള്ള സൗഭാഗ്യ യുടെയും അർജുന്റെയും ചിത്രങ്ങൾ ആരാധകർ ഏറെ സന്തോഷത്തോടെയാണ്

ഏറ്റെടുത്തത്. സുദർശന എന്നാണ് ഇരുവരും മകൾക്ക് നൽകിയിരിക്കുന്ന പേര് . അന്നത്തെ പ്ലസ് വൺ കാരനും ഇന്നത്തെ 36 വയസ്സുകാരനും ഒരു വ്യത്യാസവുമില്ല എന്ന് കുറിപ്പോടെയാണ് അർജുന്റെയും താരാകല്യാണിന്റെയും പുതിയ വീഡിയോ സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. സൗഭാഗ്യ സർജറിക്ക് കയറ്റുന്നതിനു തൊട്ടു മുൻപായി ടെൻഷനിൽ കണ്ണീരോടെ നിൽക്കുന്ന താര കല്യാണിനെ തനിക്കൊപ്പം നൃത്തം ചെയ്യിപ്പിച്ച് അർജുൻ കൂൾ ആക്കുന്നതാണ് വീഡിയോയിൽ . ഈ വീഡിയോ കണ്ട് ആരാധകരിൽ ഏറെയും പറയുന്നത് ഇങ്ങനെയായിരിക്കണം അമ്മായി അമ്മയും മരുമകനും എന്നാണ്.